ഫ്രാന്‍സിസ് ജോര്‍ജിന്റെ പാര്‍ട്ടിയുമായി ലയിച്ചു മുന്നോട്ടുപോകാന്‍ താല്‍പര്യമുണ്ട്: ബാലകൃഷ്ണപിള്ള

കോട്ടയം: കേരള കോണ്‍ഗ്രസിലെ രണ്ടു പാര്‍ട്ടികള്‍ കൂടി ലയിക്കാന്‍ നീക്കമുള്ളതായി റിപ്പോര്‍ട്ട്. ആര്‍.ബാലകൃഷ്ണപിള്ള ചെയര്‍മാനായ കേരള കോണ്‍ഗ്രസ് ബിയും ഫ്രാന്‍സിസ് ജോര്‍ജ് ചെയര്‍മാനായ ജനാധിപത്യ കേരള കോണ്‍ഗ്രസും തമ്മിലാണ് ലയന ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തെ കേരള കോണ്‍ഗ്രസ് സ്‌കറിയ തോമസ് വിഭാഗവുമായി പിള്ള ലയനനീക്കം നടത്തിയിരുന്നെങ്കിലും അവസാന നിമിഷം പാളിപ്പോയിരുന്നു. ഇതിന് പിന്നാലെയാണ് ജനാധിപത്യ കേരള കോണ്‍ഗ്രസുമായി ലയന ചര്‍ച്ചകള്‍ ആരംഭിച്ചത്.

ഫ്രാന്‍സിസ് ജോര്‍ജിന്റെ പാര്‍ട്ടിയുമായി ലയിച്ചു മുന്നോട്ടുപോകാന്‍ താല്‍പര്യമുണ്ടെന്നും ഇക്കാര്യത്തെക്കുറിച്ച് അദ്ദേഹം ഒന്നും പറഞ്ഞിട്ടില്ലെന്നും പിള്ള വ്യക്തമാക്കി. എന്നാല്‍ പിള്ളയുടെ പ്രസ്താവനയെക്കുറിച്ച് ഫ്രാന്‍സിസ് ജോര്‍ജ് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

Top