Kerala Congress (Democratic),

കോട്ടയം : മുന്നണി പ്രവേശം വൈകുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് ജനാധിപത്യ കേരളാ കോണ്‍ഗ്രസ്.

പാര്‍ട്ടിയെ എല്‍ഡിഎഫ് തഴഞ്ഞുവെന്ന് കരുതുന്നില്ല.എന്നാല്‍ വളഞ്ഞവഴിയിലൂടെ എല്‍ഡിഎഫില്‍ കയറാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഫ്രാന്‍സിസ് ജോര്‍ജ് കോട്ടയത്ത് പറഞ്ഞു.

ജനാധിപത്യകേരളാ കോണ്‍ഗ്രസിന്റെ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന സംസ്ഥാന സമ്മേളനത്തിനും കര്‍ഷകസംഗമത്തിനും ഇന്ന് കോട്ടയത്ത് തുടക്കമാവും.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ട് നൂറു ദിവസം പിന്നിടുമ്പോഴും മുന്നണി പ്രവേശനം വൈകുന്നതിലെ ആശങ്ക നേതൃത്വം മറച്ചുവയ്ക്കുന്നില്ല. എന്നാല്‍ മുന്നണിയില്‍ കയറിക്കൂടാന്‍ ഒരു പാര്‍ട്ടിയുമായും ലയിക്കാന്‍ ഉദ്ദേശിക്കുന്നില്ല

പാര്‍ട്ടിയുടെ വ്യക്തിത്വം നിലനിര്‍ത്തിക്കൊണ്ട് മുന്നോട്ടുപോകും. തങ്ങളെ ഉള്‍ക്കൊള്ളുന്നത് നല്ലതാണ് എന്ന തോന്നലുണ്ടായാല്‍ ഉള്‍ക്കൊള്ളുക തന്നെ ചെയ്യും എന്നാണ് പ്രതീക്ഷയെന്നും നേതൃത്വം വ്യക്തമാക്കുന്നു. ബോര്‍ഡ് കോര്‍പറേഷന്‍ വിഭജനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണ്.

ഇക്കാര്യത്തിലും അര്‍ഹമായ പരിഗണന പാര്‍ട്ടി പ്രതീക്ഷിക്കുന്നു. മുന്നണി പ്രവേശം നീണ്ടുപോകില്ലെന്ന് പ്രതീക്ഷിക്കുമ്പോഴും അനന്തമായ കാത്തിരിപ്പല്ല ഉദ്ദേശിക്കുന്നത്.

യുഡിഎഫ് വിട്ട കേരളാ കോണ്‍ഗ്രസിനോട് സിപിഎമ്മിനുള്ള ചായ്‌വും തങ്ങളുടെ എല്‍ഡിഎഫ് പ്രവേശനത്തിന് തടസമാകുന്നുവെന്ന് വിലയിരുത്തുമ്പോഴും എല്‍ഡിഎഫിനോട് ചേര്‍ന്ന് തന്നെ നില്‍ക്കാണ് പാര്‍ട്ടിയുടെ തീരുമാനം .

Top