കേരള കോണ്‍ഗ്രസിലെ തര്‍ക്കം; പരിഹരിക്കാന്‍ കോണ്‍ഗ്രസ് ഇടപെടുന്നു. . .

കോട്ടയം: കേരള കോണ്‍ഗ്രസിലെ തര്‍ക്കം പരിഹരിക്കുന്നതിന് കോണ്‍ഗ്രസ് ഇടപെടുന്നു. സമവായത്തിന് ഉമ്മന്‍ ചാണ്ടിയും, മുല്ലപ്പള്ളി രാമചന്ദ്രനും, രമേശ് ചെന്നിത്തലയുമാണ് ശ്രമിക്കുന്നത്. ജോസ്. കെ.മാണിയുമായും പിജെ ജോസഫുമായും ഇവര്‍ സംസാരിച്ചു. ചെയര്‍മാന്‍ സ്ഥാനത്തില്‍ ഇരുപക്ഷവും വിട്ടു വീഴ്ചയ്ക്കു തയ്യാറാകാത്ത പക്ഷമാണ് കോണ്‍ഗ്രസ് ഇടപെടുന്നത്.

അതേസമയം, ജോസ്. കെ. മാണി വിളിച്ച യോഗം അനധികൃതമാണെന്ന് പി.ജെ ജോസഫ് തുറന്നടിച്ചിരുന്നു. സമവായ നീക്കങ്ങള്‍ ഇല്ലാതാക്കിയത് ജോസ്.കെ.മാണിയാണെന്നും ബാലിശമായ കാരണങ്ങള്‍ പറഞ്ഞ് വിട്ടു നിന്നെന്നും സ്വയം പുറത്തു പോകുന്ന സ്ഥിതിയാണ് ഉള്ളതെന്നും പിജെ ജോസഫ് പറഞ്ഞിരുന്നു. ഹൈപവര്‍ കമ്മറ്റിയില്‍ ഭൂരിപക്ഷം തനിയ്‌ക്കെന്നും പി.ജെ ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്.

കേരള കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനായുള്ള മധ്യസ്ഥ ശ്രമങ്ങള്‍ അവസാനിച്ചിട്ടില്ലെന്ന് സി. എഫ് തോമസും പറഞ്ഞു. പാര്‍ട്ടി ഒന്നിച്ച് നില്‍ക്കണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ജോസ്.കെ.മാണി വിളിച്ച യോഗം ഉച്ചയ്ക്ക് രണ്ടു മണിയ്ക്കാണ്.

Top