കോട്ടയത്തെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും

കോട്ടയത്തെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും. യുഡിഎഎഫിലെ സീറ്റ് ചര്‍ച്ചകള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ പ്രഖ്യാപനമുണ്ടാകും. ഇന്നലെ യുഡിഎഫുമായുള്ള അവസാന ചര്‍ച്ച നടന്നിരുന്നില്ല. എങ്കിലും സീറ്റ് കേരള കോണ്‍ഗ്രസ് ഉറപ്പിച്ചിട്ടുണ്ടെന്നാണ് നേതാക്കള്‍ പറയുന്നത്. കെ എം മാണിയുടെ മരുമകന്‍ എംപി ജോസഫ് അടക്കം സ്ഥാനാര്‍ത്ഥിയാകാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്.ഇക്കാര്യത്തില്‍ അനുമതി ലഭിച്ചാല്‍ ഉടന്‍ തന്നെ പിജെ ജോസഫ് പ്രഖ്യാപനം നടത്തും. ഫ്രാന്‍സിസ് ജോര്‍ജിന് തന്നെയാണ് ഏറ്റവും കൂടുതല്‍ സാധ്യത കല്പിക്കുന്നത്.

Top