കേരള കോണ്‍ഗ്രസിലെ തര്‍ക്കം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കില്ല: ബെന്നി ബെഹനാന്‍

benny-behanan

ന്യൂഡല്‍ഹി: കേരള കോണ്‍ഗ്രസിലെ തര്‍ക്കം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍.

ഈ വിഷയത്തില്‍ മുന്നണി നേതൃത്വം അടിയന്തരമായി ഇടപെടുമെന്നും പ്രശ്‌നം ഗൗരവമായി തന്നെയാണ് മുന്നണി കാണുന്നതെന്നും കോട്ടയം സീറ്റിന്റെ കാര്യത്തില്‍ പാളിച്ച ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സമയബന്ധിതമായി പ്രശ്‌നം പരിഹരിക്കണമെന്ന് കേരള കോണ്‍ഗ്രസ് നേതൃത്വത്തോട് നിര്‍ദേശിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top