കേരളത്തിന് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ കിരീടം നിലനിര്‍ത്തനാവും: കോച്ച് വി. പി. ഷാജി

തിരുവനന്തപുരം: കേരളത്തിന് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ കിരീടം നിലനിര്‍ത്താന്‍ സാധിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് പുതിയ കോച്ച് വി. പി. ഷാജി. കളിയില്‍ മികച്ച ജയം നേടാനായി ഇപ്പോള്‍ ലഭ്യമായ ഏറ്റവും മികച്ച താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ഈമാസം 28നാണ് ടീമിന്റെ പരിശീലന ക്യാംപ് തുടങ്ങുന്നത്.

കളിക്കളത്തിലെ മികവ് മാത്രം പരിഗണിച്ചായിരിക്കും ടീം തിരഞ്ഞെടുക്കകയെന്നും കോച്ച് പറഞ്ഞു. മുന്നിലുള്ള വെല്ലുവിളികള്‍ തിരിച്ചറിഞ്ഞാണ് വി.പി.ഷാജി വീണ്ടും കേരള കോച്ചായി ചുമതലയേല്‍ക്കുന്നത്. ഇന്ത്യന്‍ താരമായിരുന്ന ഷാജി 1993ല്‍ സന്തോഷ് ട്രോഫി നേടിയ കേരള ടീമിലെ അംഗമാണ്.

തിരുവനന്തപുരം എസ് ബി ഐയുടെ പരിശീലകനായ ഷാജിയുടെ ശിക്ഷണത്തില്‍ ഇറങ്ങിയ കേരളം കഴിഞ്ഞ വര്‍ഷം സെമിഫൈനലില്‍ എത്തിയിരുന്നു.

Top