പൊലീസുകാർക്കിടയിലെ ആത്മഹത്യ: മുഖ്യമന്ത്രി പൊലീസ് സംഘടനകളുടെ യോഗം വിളിച്ചു

തിരുവനന്തപുരം: കേരളത്തിലെ പൊലീസുകാർക്കിടയിൽ വർദ്ധിച്ചുവരുന്ന ആത്മഹത്യ നിരക്കിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പൊലീസ് സംഘടനകളുടെ യോഗം വിളിച്ചു. ഈ മാസം അഞ്ചാം തിയതി വൈകിട്ട് നാല് മണിക്കാണ് യോഗം.

ജോലി തിരക്കു കാരണമുള്ള മാനസിക സംഘർഷം, ജോലി സമയത്തിലെ പുനക്രമീകരണം എന്നിവ ഉൾപ്പെടെ എല്ലാ വിഷയങ്ങളും യോഗത്തിൽ ചർച്ച ചെയ്യും. മുഖ്യമന്ത്രിയുടെ ഓഫീസിലാണ് യോഗം നടക്കുക. ഐപിഎസ് അസോസിയേഷൻ, പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ, പൊലീസ് അസോസിയേഷൻ, സീനിയർ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ തുടങ്ങിയ സംഘടനകളുടെ യോഗമാണ് വിളിച്ചിരിക്കുന്നത്.

ആലുവയിൽ അടുത്തയിടെ എ.എസ്.ഐ ബാബു ആത്മഹത്യ ചെയ്തിരുന്നു. എസ്.ഐയുടെ മാനസിക പീഡനമാണ് എ.എസ്.ഐയുടെ മരണത്തിന് കാരണമെന്ന് ബന്ധുക്കൾ നേരത്തെ ആരോപിച്ചിരുന്നു. ആത്മഹത്യയുമായി ബന്ധപ്പെട്ട് എസ്.ഐ സ്ഥലംമാറ്റുകയും ചെയ്തിരുന്നു.ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി യോഗം വിളിച്ചിരിക്കുന്നത്.

Top