ഇന്നുമുതല്‍ മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനമില്ല; പകരം പുതിയ സംവിധാനം

തിരുവനന്തപുരം: കൊവിഡ് അവലോകനയോഗത്തിന് ശേഷമുള്ള സ്ഥിരം വാര്‍ത്താസമ്മേളനങ്ങള്‍ മുതല്‍ ഒഴിവാക്കി ഇനിമുതല്‍ പകരം പുതിയ സംവിധാനം കൊണ്ട് വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് മുന്‍കരുതലെന്ന നിലയില്‍ ശാരീരിക അകലം പാലിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. മാധ്യമ മേധാവിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ ഉയര്‍ന്ന നിര്‍ദ്ദേശമാണ് ഇതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി മീഡിയ റൂമില്‍ വച്ചാണ് മാധ്യമങ്ങളെ കാണാറുള്ളത്.എന്നാല്‍ 18-ാം തീയതി മുതല്‍ ഇത് മാറ്റി. കാര്‍പോര്‍ട്ട് ഏരിയയില്‍ പ്രത്യേക സജ്ജീകരണങ്ങളൊരുക്കിയാണ് വാര്‍ത്താ സമ്മേളനം. കൃത്യമായ അകലം പാലിച്ചാണ് മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള കസേരകള്‍ ഇട്ടിരുന്നതും. തൊട്ടുപിറകിലായി മാധ്യമങ്ങളുടെ ക്യാമറകളും.

വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ തടിച്ചുകൂടി ഇരിക്കുന്ന സ്ഥിതി മാറ്റേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്തരമൊരു സംവിധാനമൊരുക്കിയത്. ഇനി മുതല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് തന്നെയായിരിക്കും വാര്‍ത്താസമ്മേളനം എന്നാണ് അറിയാന്‍ കഴിഞ്ഞത്. പിആര്‍ഡി വഴി വാര്‍ത്താസമ്മേളനത്തിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭ്യമാക്കും.

Top