നിലവിലെ സാഹചര്യം കേന്ദ്ര സര്‍ക്കാര്‍ ഗൗരവമായി എടുത്തു; കേന്ദ്ര തീരുമാനത്തോട് യോജിക്കുന്നു

തിരുവനന്തപുരം: രാജ്യത്തെ നിലവിലെ സാഹചര്യം കേന്ദ്ര സര്‍ക്കാര്‍ ഗൗരവമായി എടുത്തതിന് തെളിവാണ് പ്രധാനമന്ത്രി യുടെ വാക്കുകള്‍. കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും അനുസരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതീവ ഗുരുതര സ്ഥിതി ശേഷമാണ് നിലവിലുള്ളത്. കര്‍ശന നിയന്ത്രണങ്ങള്‍ വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ജനതാ കര്‍ഫ്യു അടക്കം പ്രധാനമന്ത്രിയുടെ പ്രഖ്യാപനങ്ങളോട് സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണമായും സഹകരിക്കും. ഞായറാഴ്ച വീടുകള്‍ ശുചീകരിക്കണം. കെഎസ്ആര്‍ടിസി ഓടില്ല, മെട്രോ അടക്കം സര്‍വീസുകള്‍ നിര്‍ത്തിവക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ മുഖ്യമന്ത്രിമാരുടെ വീഡിയോ കോണ്‍ഫറന്‍സിലും പിണറായി വിജയന്‍ പങ്കെടുത്തിരുന്നു.

ചിലര്‍ നിയന്ത്രണങ്ങള്‍ പാലിക്കുമ്പോള്‍ മറ്റുചിലര്‍ ഇതൊന്നും അനുസരിക്കുന്നില്ല. ഇതുവരെ മുന്‍കരുതലുകളായിരുന്നു എങ്കില്‍ ഇനി നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമ നടപടികളിലേക്ക് കടക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആളുകള്‍ വ്യക്തപരമായ ജാഗ്രത പാലിക്കണം. 22 സ്വകാര്യ മെഡിക്കല്‍ കോളേജ് ഹോസ്റ്റലുകള്‍ കൊറോണ നിരീക്ഷണ കേന്ദ്രങ്ങളാകാന്‍ സന്നദ്ധ അറിയിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top