കടകള്‍ക്ക് വീണ്ടും ഇളവ് നല്‍കി മുഖ്യമന്ത്രി; ആഴ്ചയില്‍ ഒരു ദിവസം കണ്ണട ഷോപ്പുകള്‍ തുറക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ കടകള്‍ക്ക് വീണ്ടും ഇളവ് നല്‍കി മുഖ്യമന്ത്രി. ആഴ്ചയില്‍ ഒരു ദിവസം കണ്ണട ഷോപ്പുകള്‍ തുറക്കാന്‍ അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിനിടെ അറിയിച്ചു. കണ്ണട ഉപയോഗിക്കുന്നവര്‍ക്കായി ഷോപ്പുകള്‍ തുറക്കാത്തതിനാല്‍ ബുദ്ധിമുട്ടുണ്ടെന്ന് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇളവ് അനുവദിച്ചത്.

കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ക്ക് കെഎസ്ഇബിക്ക് നല്‍കുന്ന വാടകയില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലെ വാടക പലിശ ഇല്ലാതെ ജൂണ്‍ 30 വരെ നല്‍കാം. കംപ്യൂട്ടര്‍, സ്പെയര്‍പാര്‍ട്സ്, മൊബൈല്‍ ഷോപ്പുകള്‍, മൊബൈല്‍ റീചാര്‍ജ് സെന്ററുകള്‍ എന്നിവയ്ക്ക് ആഴ്ചയില്‍ ഒരു ദിവസം തുറന്നു പ്രവര്‍ത്തിക്കാന്‍ ഇന്നലെ അനുമതി നല്‍കിയിരുന്നു.

മൊബൈല്‍ ഷോപ്പുകള്‍ക്ക് ഞായറാഴ്ച തുറന്നുപ്രവര്‍ത്തിക്കാനാണ് അനുമതി. വര്‍ക്ക് ഷോപ്പുകള്‍ ഞായര്‍, വ്യാഴം ദുവസങ്ങളില്‍ തുറക്കാം. ഇവയുടെ പ്രവര്‍ത്തനത്തിനായി ഈ ദിവസങ്ങളില്‍ സ്പെയര്‍പാര്‍ട്സ് കടകള്‍ക്കും തുറക്കാന്‍ അനുമതിയുണ്ട്. ഇലക്ട്രീഷന്‍മാര്‍ക്ക് റിപ്പയറിങ്ങിന് വീടുകളില്‍ പോകാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

Top