തൊഴിലാളികള്‍ക്ക് ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി; പലിശരഹിത വായ്പയായി 10000 രൂപയും

തിരുവനന്തപുരം: സംസ്ഥാനത്തെ തൊഴിലാളികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ബാര്‍ തൊഴിലാളികള്‍ക്ക് 5000 രൂപ സഹായമായും 10000 രൂപ പലിശ രഹിത വായ്പയായും നല്‍കും. വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം മുഖ്യമന്ത്രി അറിയിച്ചത്. ബസ് തൊഴിലാളികള്‍ക്കും 5000 രൂപയും ചരക്കു വാഹനങ്ങളിലെ തൊഴിലാളികള്‍ക്ക് 3500 രൂപയും നല്‍കും.

കൈത്തറി തൊഴിലാളികള്‍ക്ക് 750 രൂപ, ടാക്‌സി തൊഴിലാളികള്‍ക്ക് 2500 രൂപ, ഓട്ടോ റിക്ഷ, ട്രാക്ടര്‍ തൊഴിലാളികള്‍ക്ക് 2000 രൂപ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സാലറി ചാലഞ്ച് വിപുലമാക്കും. പൊതു മേഖലാ ജീവനക്കാരും കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരും ഇതില്‍ പങ്കുചേരണമെന്നും അദ്ദേഹം വ്യക്തമാക്കി.

Top