ലോറിയസ് പുരസ്‌കാരം;സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം

ലോറിയസ് പുരസ്‌കാരം നേടിയ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കറിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫെയ്‌സ്ബുക്കിലൂടെയാണ് മുഖ്യമന്ത്രി അഭിനന്ദനമറിയിച്ചത്. ക്രിക്കറ്റ് താരത്തോടൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചാണ് മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബു
ക്ക് പോസ്റ്റിട്ടത്.

മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

ലോറിയസ് പുരസ്‌കാരം നേടിയ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് അഭിനന്ദനങ്ങള്‍. കായിക രംഗത്തെ ഓസ്‌കാര്‍ എന്നറിയപ്പെടുന്ന ലോറിയസ് പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി നമ്മുടെ അഭിമാനമാവുകയാണ് സച്ചിന്‍.

Top