ആരാധനാലയങ്ങള്‍ തിങ്കളാഴ്ച മുതല്‍ തുറക്കും; ഉത്സവാഘോഷങ്ങൾക്ക് നിയന്ത്രണം

തിരുവനന്തപുരം: അഞ്ചാംഘട്ട ലോക്ഡൗണില്‍ കൂടുതല്‍ മേഖലകളില്‍ ഇളവ് നല്‍കിയ സാഹചര്യത്തില്‍ ആരാധനാലയങ്ങള്‍ തുറക്കണമെന്നാവശ്യം പരക്കെ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ അതില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത. ആരാധനാലയങ്ങള്‍ തിങ്കളാഴ്ച മുതല്‍ തുറക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനമെന്ന് അദ്ദേഹം അറിയിച്ചു.

ഒരേസമയം പ്രവേശനം അനുവദിക്കുന്ന വിശ്വാസികളുടെ എണ്ണത്തിലും, ഉത്സവങ്ങള്‍ പോലുള്ള ആഘോഷങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തും. ഇത് സംബന്ധിച്ച സംസ്ഥാനത്തിന്റെ ശുപാര്‍ശ ഉടന്‍ കേന്ദ്രത്തിനു സമര്‍പ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആരാധനാലയങ്ങള്‍ തുറന്നാലും രോഗവ്യാപനം ഉണ്ടാകാതിരിക്കാന്‍ ജനങ്ങള്‍ സ്വയം നിയന്ത്രിക്കണമെന്നും സമൂഹം അതിന് പ്രാപ്തരായെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.

Top