പ്രളയബാധിതര്‍ക്കായി വിതരണം ചെയ്യാന്‍ അനുവദിച്ച അരി സൗജന്യമാക്കാതെ കേന്ദ്രം

തിരുവനന്തപുരം: കേരളത്തിലെ പ്രളയബാധിതര്‍ക്കായി മേഖലയില്‍ വിതരണം ചെയ്യുന്നതിന് അനുവദിച്ച അരി സൗജന്യമാക്കി കൊണ്ട് ഉത്തരവിറക്കാതെ കേന്ദ്രം.

89,540 മെട്രിക് ടണ്‍ അരിയാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരുന്നത്. ഇതിനായി 223 കോടി രൂപയും കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സംഭവം വിവാദമായതോടെ അരി സൗജന്യമായാണ് നല്‍കുന്നതെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാന്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇതുവരെ ഇതുസംബന്ധിച്ച ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടില്ല.

അതേസമയം, 60,455 മെട്രിക്ക് ടണ്‍ അരി കൂടി സൗജന്യ നിരക്കില്‍ വേണമെന്ന് ആവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ വീണ്ടും കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്.

Top