കേരളത്തില്‍ ഡിജിറ്റല്‍ സര്‍വകലാശാലയും; ഐഐടിഎം-കെയില്‍ സ്ഥാപിക്കാന്‍ മന്ത്രിസഭ

തിരുവനന്തപുരം: കേരളത്തില്‍ ഡിജിറ്റല്‍ സര്‍വകലാശാല സ്ഥാപിക്കാനുള്ള തീരുമാനവുമായി മന്ത്രിസഭ. കാര്യവട്ടത്ത് ടെക്‌നോപാര്‍ക് ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റിനെ ഡിജിറ്റല്‍ സര്‍വകലാശാലയാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

പുതിയ ഡിജിറ്റല്‍ സര്‍വകലാശാല കൂടി വരുന്നതോടെ സംസ്ഥാനത്ത് ആകെ 14 സര്‍വകലാശാലകളാകും. നിലവില്‍ കൊച്ചിന്‍ സാങ്കേതിക സര്‍വകലാശാലയ്ക്ക് (കുസാറ്റ്) കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐഐടിഎം-കെ യില്‍ അഞ്ച് എംഎസ്സി കോഴ്‌സുകളും രണ്ട് പിഎച്ച്ഡി കോഴ്‌സുകളുമാണ് ഉള്ളത്.

നിലവില്‍ ഐഐഐടിഎം കെയില്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകളുള്ളത് മെഷീന്‍ ഇന്റലിജന്‍സ്, ഡാറ്റ അനലറ്റിക്‌സ്, സൈബര്‍ സെക്യൂരിറ്റി, ജിയോസ്‌പേഷ്യല്‍ അനലറ്റിക്‌സ് എന്നീ വിഷയങ്ങളിലാണ്. കൂടാതെ ഇക്കോളജിക്കല്‍ ഇന്‍ഫോര്‍മാറ്റിക്‌സും കമ്പ്യൂട്ടര്‍ സയന്‍സും എംഫില്ലും ഇതിന് പുറമേ ഇ ഗവേണന്‍സില്‍ ഒരു പിജി ഡിപ്ലോമയും ഈ സ്ഥാപനം നല്‍കുന്നുണ്ട്.

Top