അലൈന്‍മെന്റുകളില്‍ മാറ്റം; സെമി ഹൈസ്പീഡ് റെയില്‍ കോറിഡോറിന് അംഗീകാരം

തിരുവനന്തപുരം: തിരുവനന്തപുരം-കാസര്‍കോഡ് സെമി ഹൈസ്പീഡ് റെയില്‍ കോറിഡോറിന്റെ പുതിയ അലൈന്‍മെന്റിന് മന്ത്രിസഭ അംഗീകാരം നല്‍കി. കൊയിലാണ്ടി മുതല്‍ ധര്‍മ്മടം വരെയുള്ള അലൈന്‍മെന്റിലാണ് മാറ്റം വരുത്തിയിരിക്കുന്നത്.

മാഹി ഭാഗത്ത് റെയില്‍വേ ട്രാക്കിന് സമാന്തരമായി കടന്നുപോകുന്ന വിധത്തിലാണ് അലൈന്‍മെന്റിലെ മാറ്റം വരുത്തുന്നത്. പുതുച്ചേരി സര്‍ക്കാറില്‍ നിന്നുള്ള എതിര്‍പ്പുകളെ തുടര്‍ന്നാണ് മാറ്റമെന്നാണ് സൂചന.

കാസര്‍ഗോഡ് മുതല്‍ കൊച്ചുവേളി വരെ 532 കിലോമീറ്ററാണ് റെയില്‍പാത. 180 കിലോമീറ്റര്‍ വേഗത്തില്‍ നാല് മണിക്കൂര്‍ കൊണ്ട് കാസര്‍കോട് എത്താന്‍ കഴിയും. 2024ല്‍ നിര്‍മാണം പൂര്‍ത്തിയാക്കുന്ന പദ്ധതിക്ക് 66,000 കോടി രൂപയാണ് ചെലവ്.കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷനാണ് പദ്ധതിക്കു നേതൃത്വം നല്‍കുക.

Top