കേന്ദ്രത്തില്‍ മുന്നേറുമ്പോള്‍ കേരളത്തില്‍ ബിജെപി വളരെ പിന്നില്‍, മഞ്ചേശ്വരത്ത് മാത്രം രണ്ടാമത്

കൊച്ചി: നിയമസഭ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. നിലവില്‍ അഞ്ച് മണ്ഡലങ്ങളിലും എന്‍ഡി എ പിന്നിലാണ്. കോന്നിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ മൂന്നാംസ്ഥാനത്താണ്. എല്‍ഡിഎഫിന്റെ കെ യു ജനീഷ് കുമാര്‍ ഒന്നാംസ്ഥാനത്ത് ലീഡ് ചെയ്യുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥി പി മനോജ് കുമാര്‍ രണ്ടാം സ്ഥാനത്താണ്.

ശക്തമായ ത്രികോണ മത്സരം നടന്ന മറ്റൊരു മണ്ഡലമാണ വട്ടിയൂര്‍ക്കാവില്‍ എന്‍ഡിഎയുടെ എസ് സുരേഷ് കുമാര്‍ മൂന്നാം സ്ഥാനത്താണ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വികെ പ്രശാന്ത് ഒന്നാമത് ലീഡ് ചെയ്യുന്നു. യുഡിഎഫിന്റെ കെ മോഹന്‍കുമാര്‍ രണ്ടാംസ്ഥാനത്താണ്.

മഞ്ചേശ്വരത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥി രവീശ തന്ത്രി കുണ്ടാര്‍ രണ്ടാം സ്ഥാനത്താണ്. യുഡിഎഫിന്റെ എംസി കമറുദ്ദീന്‍ ഒന്നാമതാണ്. എല്‍ഡിഎഫിന്റെ എം ശങ്കര്‍ റേ മൂന്നാംസ്ഥാനത്താണ്.

എറണാകുളം മണ്ഡലത്തില്‍ യുഡിഎഫിന്റെ ടിജെ വിനോദ് ഒന്നാംസ്ഥാനത്ത് നില്‍ക്കുമ്പോള്‍ ഇടത് സ്വതന്ത്രന്‍ മനു റോയ് രണ്ടാം സ്ഥാനത്താണ്. എന്‍ഡിഎയുടെ സി ജി രാജഗോപാല്‍ മൂന്നാംസ്ഥാനത്താണ്.

അരൂരിലും എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് പോരാട്ടം. ഷാനിമോള്‍ ഉസ്മാന്‍ ഒന്നാംസ്ഥാനത്ത് നില്‍ക്കുമ്പോള്‍ മനു സി പുളിക്കല്‍ രണ്ടാം സ്ഥാനത്തുണ്ട്. എന്‍ഡിഎയുടെ പ്രകാശ് ബാബു വളരെ പുറകിലാണ്.

Top