എറണാകുളം മണ്ഡലത്തില്‍ പോളിങ് സമയം നീട്ടി നല്‍കില്ലെന്ന് ടിക്കാറാം മീണ

തിരുവനന്തപുരം: എറണാകുളം മണ്ഡലത്തില്‍ പോളിങ് സമയം നീട്ടി നല്‍കില്ലെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ. റീപോളിങ് വേണമെന്ന് ആദ്യം രാഷ്ട്രീയ പാര്‍ട്ടികള്‍ ഉന്നയിച്ചെങ്കിലും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ തള്ളി.

കൂടുതല്‍ സമയം പോളിങ്ങിനായി ആവശ്യമെങ്കില്‍ മാത്രം അനുവദിക്കാനാണു തീരുമാനം. 6 മണിക്ക് ക്യൂവില്‍ നില്‍ക്കുന്നവരെ എത്ര വൈകിയാലും വോട്ടു ചെയ്യാന്‍ അനുവദിക്കാമെന്ന പതിവ് അറിയിപ്പാണ് ഏറ്റവും ഒടുവില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തുവിട്ടത്.

രാവിലെ ആരംഭിച്ച കനത്ത മഴയാണ് വോട്ടെടുപ്പിനെ സാരമായി ബാധിച്ചത്. ഉച്ചയ്ക്കു മഴ മാറിയതോടെ ജനം ബൂത്തുകളിലേയ്ക്ക് ഒഴുകിയെങ്കിലും വൈകിട്ട് നാലോടെ വീണ്ടും മന്ദഗതിയിലായി. കേരളത്തിലെ വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിനുള്ള പോളിങ് രാവിലെ 7 മണിക്കാണ് ആരംഭിച്ചത്. വൈകിട്ട് 6 വരെയാണു വോട്ടെടുപ്പ്.

Top