ഉപതെരഞ്ഞെടുപ്പ് ചൂടില്‍ കേരളം, വോട്ടെടുപ്പ് തുടങ്ങി, പ്രതീക്ഷയോടെ മുന്നണികള്‍

തിരുവനന്തപുരം : സംസ്ഥാനത്ത് അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് ആരംഭിച്ചു. വട്ടിയൂർക്കാവ്, കോന്നി, അരൂർ, എറണാകുളം, മഞ്ചേശ്വരം മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

അഞ്ച് മണ്ഡലങ്ങളിലും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പോളിംഗ് സാമഗ്രഹികളുടെ വിതരണം പൂർത്തിയായി. വോട്ടെടുപ്പിനോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. വ്യാഴാഴ്ചയാണ് വോട്ടെണ്ണൽ.

അതേസമയം സംസ്ഥാനത്ത് മിക്കയിടങ്ങളിലും കനത്ത മഴ തുടരുകയാണ്. മഴ വോട്ടെടുപ്പിനെ ബാധിക്കുമെന്നും ആശങ്കയുണ്ട്.

അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ 9.5 ലക്ഷത്തോളം വോട്ടർമാർമാരാണ് ഇന്ന് വിധിയെഴുതുന്നത്. സംസ്ഥാന രാഷ്ട്രീയത്തിൽ നിർണ്ണായക ചലനങ്ങൾ ഉണ്ടാക്കുമെന്നതിനാൽ തന്നെ മൂന്ന് മുന്നണികൾക്കും തെരഞ്ഞെടുപ്പ് ഫലം പ്രധാനപ്പെട്ടതാണ്.

Top