കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കി ബജറ്റ് 2020: നെല്‍കൃഷിക്ക് 118 കോടി, ഹരിത കേരളമിഷന് 7 കോടി

തിരുവനന്തപുരം: കാര്‍ഷിക മേഖലയ്ക്ക് മുന്‍ തൂക്കം നല്‍കി കേരളാ ബജറ്റ് 2020.ഹരിത കേരളമിഷന് 7 കോടി രൂപയാണ് ബജറ്റ് വകയിരുത്തിയിരിക്കുന്നത്.

നെല്‍കൃഷിക്ക് 118 കോടിയാണ് വകയിരുത്തിയിരിക്കുന്നത്.കൃഷിവകുപ്പ് ഹെക്ടറിന് 5500 രൂപ സബ്സിഡിയായി നല്‍കുമെന്നും മന്ത്രി പറഞ്ഞു.

ഊബര്‍ മാതൃകയില്‍ പഴം, പച്ചക്കറി വിതരണം ചെയ്യും. ഫലവൃക്ഷ പച്ചക്കറി കൃഷി വ്യാപനത്തിന് 1000കോടി രൂപ ചിലവഴിക്കും.ഒരു കോടി ഫലവൃക്ഷ തൈകള്‍ നടുന്നതിന് പദ്ധതിയുണ്ടെന്നും ധനമന്ത്രി പറഞ്ഞു.

പച്ചക്കറി മേഖലക്ക് 500 കോടിയും പുരയിട കൃഷിക്ക് 18 കോടിയും അനുവദിച്ചു. നാളികേര വികസനത്തിനായി കേരം തിങ്ങും കേരള നാട് പദ്ധതിയും മന്ത്രി പ്രഖ്യാപിച്ചു.

വയനാട് പദ്ധതിക്ക് കിന്‍ഫ്രയുടെ 100 ഏക്കറില്‍ ഫുഡ് പാര്‍ക്ക് ആരംഭിക്കുമെന്നും വയനാട്ടില്‍ കാപ്പി മേഖലയുടെ വികസനത്തിനായി കൃഷിവകുപ്പിന് 13 കോടി രൂപ വകയിരുത്തുമെന്നും മന്ത്രി പറഞ്ഞു.

ജലസേചനത്തിന് മൊത്തം 864 കോടിയും കശുവണ്ടി മേഖലയുടെ വികസനത്തിന് 135 കോടിയും വകയിരുത്തും.പ്ലാന്റേഷനുകളുടെ അഭിവൃദ്ധിക്കായി പ്രത്യേക ഡയറക്ടറേറ്റ് രൂപവത്കരിക്കും.മത്സ്യോല്‍പാദനം 7.18 ലക്ഷം ടണ്ണില്‍നിന്ന് 8.02 ലക്ഷം ടണ്‍ ആയി വര്‍ധിച്ചുവെന്നും ബജറ്റ് അവതരണത്തില്‍ മന്ത്രി വ്യക്തമാക്കി.

Top