കോവിഡിനെ നേരിടാന്‍ 20,000 കോടിയുടെ പാക്കേജ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മഹാമാരി സൃഷ്ടിച്ച വെല്ലുവിളി നേരിടുന്നതിനായി 20,000 കോടിയുടെ രണ്ടാം കോവിഡ് പാക്കേജ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ബജറ്റില്‍ പ്രഖ്യാപിച്ചു. ആരോഗ്യ അടിയന്തരാവസ്ഥ നേരിടുന്നതിന് 2800 കോടി രൂപയും ഉപജീവനം പ്രതിസന്ധിയിലായവര്‍ക്ക് നേരിട്ട് പണം കൈയിലെത്തിക്കുന്നതിനായി 8900 കോടി രൂപയും സാമ്പത്തിക പുനരുജ്ജീവനത്തിനായി വിവിധ ലോണുകള്‍, പലിശ, സബ്‌സിഡി എന്നിവയ്ക്കായി 8300 കോടിയും ഈ പാക്കേജിലൂടെ ലഭ്യമാക്കും.

-ഉത്തേജനത്തിന് പുതിയ വായ്പാ പദ്ധതികള്‍
-കാര്‍ഷിക മേഖലയ്ക്ക് 2000 കോടിയുടെ വായ്പ
-പ്രാഥമിക സഹകണ സംഘങ്ങള്‍ക്ക് 2000 കോടി വകയിരുത്തി
-4 ശതമാനം പലിശ നിരക്കില്‍ പ്രാഥമിക സഹകരണ സംഘങ്ങള്‍ വഴി വായ്പ നല്‍കും
-4 ശതമാനം പലിശയ്ക്ക് 5 ലക്ഷം രൂപ വരെ നല്‍കും
-കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്കായി 1000 കോടിയുടെ വായ്പ
-കുടുംബശ്രീക്ക് കോവിഡ് പാക്കേജായി 100 കോടി രൂപ
-തീരസംരക്ഷണത്തിന് 1500 കോടിയുടെ പദ്ധതി
-കടല്‍ഭിത്തി നിര്‍മാണത്തിന് 5300 കോടി
-റബര്‍ സബ്സിഡി കുടിശ്ശിക കൊടുത്തുതീര്‍ക്കും. ഇതിനായി 50 കോടി വകയിരുത്തി
-തീരദേശ ഹൈവേ സമയബന്ധിതമായി പൂര്‍ത്തിയാക്കും
-പാല്‍പ്പൊടി ഉത്പാദനത്തിന് ഫാക്ടറി സ്ഥാപിക്കും
-അഞ്ച് ആഗ്രോ പാര്‍ക്കുകള്‍ കൂടി സ്ഥാപിക്കും
-തോട്ടവിള മേഖലയ്ക്ക് 2 കോടി
-തുടക്കത്തില്‍ രണ്ട് ജില്ലകളില്‍ കാര്‍ഷിക സേവന ശൃംഖല
-കര്‍ഷകരെ അടുത്ത ഘട്ടത്തിലേക്ക് ഉര്‍ത്തിക്കൊണ്ട് വരാന്‍ കുടുംബശ്രീക്ക് 10 കോടി
-യുവതികളുടെ പ്രാതിനിധ്യം കൂട്ടാന്‍ കുടുംബശ്രീ 10,000 അയല്‍ക്കൂട്ട യൂണിറ്റുകള്‍ ആരംഭിക്കും

 

Top