കേരള ബജറ്റ്; പ്രഖ്യാപനങ്ങളില്‍ വിശ്വാസമില്ലെന്ന് ചെല്ലാനം നിവാസികള്‍

കൊച്ചി: സംസ്ഥാന ബജറ്റ് പ്രഖ്യാപനങ്ങളില്‍ വിശ്വാസമില്ലെന്ന് ചെല്ലാനം നിവാസികള്‍. പ്രഖ്യാപനങ്ങള്‍ നടപ്പിലാക്കും വരെ സമരങ്ങളുമായി മുന്നോട്ട് പോകും. തീരദേശവാസികള്‍ക്ക് പുനരദിവാസമല്ല തീരസംരക്ഷണമാണ് വേണ്ടതെന്ന് നിവാസികള്‍ ആവശ്യപ്പെട്ടു.

തീരദേശവാസികളുടെ ദുരിത ജീവിതവും തീര സംരക്ഷണവും വലിയ പ്രാധാന്യത്തോടെയാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തീര സംരക്ഷണത്തിനായി 11000 കോടിയും കടല്‍ ഭിത്തി നിര്‍മാണത്തിന് കിഫ്ബി ഫണ്ടും ബജറ്റില്‍ വകയിരുത്തി. അടിയന്തിര പ്രാധാന്യമുള്ള ആശ്വാസനടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു

പരിസ്ഥിതിക്ക് ദോഷം ചെയ്യാത്ത രീതിയില്‍ ആധുനിക സാങ്കേതിക വിദ്യകള്‍ അവലംബിച്ചായിരിക്കും തീരസംരക്ഷണം നടപ്പാക്കുക. തീര മേഖലയുടെ ഘടനയ്ക്ക് അനുയോജ്യമായ മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനായി പ്രത്യേക പഠനങ്ങളും നടത്തും ഇതിനായി കേരള എഞ്ചിനീയറിംഗ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, കേരള ഫോറസ്റ്റ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, എന്‍ഐഒടി, ഐഐടികള്‍ എന്നിവയുടെ വൈദഗ്ധ്യം ഉപയോഗിക്കും. തീരദേശ ഹൈവേയില്‍ വേ സൈഡ് അമിനിറ്റി സെന്ററുകള്‍, മത്സ്യ സംസ്‌കരണത്തിന് 5 കോടി രൂപയുടെ പദ്ധതിയും ബഡ്ജറ്റില്‍ അനുവദിച്ചിട്ടുണ്ട്.

 

Top