പിഴിയാതെ പിഴ; കേരളബാങ്ക് ജനങ്ങളുടെ ബാങ്ക്, കേരളത്തിന്റെ പള്‍സറിഞ്ഞ് സര്‍ക്കാര്‍

തിരുവനന്തപുരം: കേരള ജനതയുടെ ആത്മാലിനെ ഉള്‍കൊണ്ടുള്ള ബജറ്റ് അവതരണമാണ് ധനമന്ത്രി തോമസ് ഐസക് നടത്തിയത്. കേരള ബാങ്ക് ജനങ്ങളെ കൊള്ളയടിക്കില്ലെന്ന ആശ്വാസ പ്രഖ്യാപനമാണ് ധനമന്ത്രി സഭയില്‍ നടത്തിയിരിക്കുന്നത്. ജനങ്ങളുടെ ഏറ്റവും വലിയ ആശങ്കയ്ക്കാണ് ഇതോടെ വിരാമമായിരിക്കുന്നത്.

ഉപഭോക്താക്കള്‍ക്കുമേല്‍ അനാവശ്യ പിഴപ്പലിശ ഈടാക്കില്ലെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ജനങ്ങളെ ചൂഷണം ചെയ്യാത്ത, ജനങ്ങള്‍ക്ക് എളുപ്പത്തില്‍ സേവനം ലഭ്യമാകുന്ന ബാങ്കെന്ന ലക്ഷ്യമാണ് കേരള സഹകരണ ബാങ്കിലൂടെ സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കുകയെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഒക്ടോബര്‍ ഏഴിനാണ് 13 ജില്ലാ സഹകരണബാങ്കുകളെ ലയിപ്പിച്ച് കേരളബാങ്ക് രൂപീകരിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയത്.

Top