‘നേര്‍ക്കാഴ്ച പദ്ധതി’; പാവപ്പെട്ടവർക്ക് സൗജന്യ കണ്ണട

തിരുവനന്തപുരം: ‘എല്ലാവർക്കും നേത്രാരോഗ്യം’ എന്ന ലക്ഷ്യത്തോടെ ആരംഭിച്ച നേർക്കാഴ്ച’ പദ്ധതിയ്ക്കായി 50 കോടി രൂപ വകയിരുത്തി. ഈ പദ്ധതിയിലൂടെ സൗജന്യ നേത്ര പരിശോധന ഉറപ്പാക്കും. ഒപ്പം പാവപ്പെട്ടവർക്ക് സൗജന്യമായി കണ്ണടകൾ നൽകുമെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ പ്രഖ്യാപിച്ചു. വർഷം കൊണ്ട് ‘നേർക്കാഴ്ച’ പദ്ധതി പൂർത്തിയാക്കുമെന്നും ധനമന്ത്രി പറഞ്ഞു.

സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ.നിയമസഭയിൽ തന്റെ മൂന്നാമത്തെ ബജറ്റ് അവതരണമാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ നടത്തുന്നത്. രണ്ടാം പിണറായി സർക്കാരിൻറെ രണ്ടാം സമ്പൂർണ ബജറ്റ് ആണിത്.

Top