കാസര്‍കോട് ഭെല്‍ നവീകരണത്തിനുള്ള പണം കേരളാ ബജറ്റില്‍ ഉള്‍പ്പെടുത്തും; തോമസ് ഐസക്

കാഞ്ഞങ്ങാട്: 2020ലെ കേരളാ ബജറ്റില്‍ കാസര്‍കോട് ഭെല്‍ നവീകരണത്തിനുള്ള പണം ഉള്‍പ്പെടുത്തുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. മലബാറിന്റെ വികസനക്കുതിപ്പ് കിഫ്ബിയിലൂടെ ആയിരിക്കുമെന്നും അദ്ദേഹം വിലയിരുത്തി. അതേസമയം കണ്ണൂര്‍ -കാസര്‍കോട് ജില്ലകളിലായി 5,000 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് വ്യവസായ പാര്‍ക്ക് സ്ഥാപിക്കാനുള്ള നടപടി നടന്നു വരികയാണെന്നും മന്ത്രി പറഞ്ഞു.

രാജ്യത്തെ ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യ വിരുദ്ധ പാക്കേജാണ് കേരളം നടപ്പാക്കുന്നതെന്നും വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് ബജറ്റിന് പുറത്ത് ധനകാര്യ സ്ഥാപനങ്ങള്‍ മുഖേന കണ്ടെത്താനാവണമെന്നും കിഫ്ബിയുമായി ബന്ധപ്പെട്ട പരിപാടിയില്‍ തോമസ് ഐസക് പറഞ്ഞു.

Top