സംസ്ഥാന ബജറ്റ് 2020; പൗരത്വ നിയമത്തെ വിമര്‍ശിച്ച് തുടക്കം,പ്രതീക്ഷയോടെ കേരളം

തിരുവനന്തപുരം: 2020-21 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള സംസ്ഥാന ബജറ്റ് ധനകാര്യ മന്ത്രി ഡോ. ടി.എം തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ചു തുടങ്ങി.രാജ്യം അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് ബജറ്റവതരണത്തിന് തുടക്കം.തോമസ് ഐസക്കിന്റെ പതിനൊന്നാം ബജറ്റും പിണറായി സര്‍ക്കാരിന്റെ അഞ്ചാം ബജറ്റുമാണിത്.

പൗരത്വ നിയമ ഭേദഗതിയെ വിമര്‍ശിച്ചു കൊണ്ടാണ് ബജറ്റവതരണം തോമസ് ഐസക്ക് അവതരിപ്പിച്ചത്‌.ഭരണപക്ഷ-പ്രതിപക്ഷ ഐക്യത്തോടെയുള്ള സിഎഎ വിരുദ്ധ സമരം ഇതര സംസ്ഥാനങ്ങള്‍ക്കും ആവേശമായി.

ബജറ്റവതരണത്തില്‍ ധനമന്ത്രി കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി തന്നെ വിമര്‍ശിച്ചു. ഇന്ത്യന്‍ സമ്പദ്ഘടന തകര്‍ച്ചയിലാണെന്നും സംസ്ഥാനങ്ങള്‍ക്ക് മേല്‍ കേന്ദ്രം കടന്ന് കയറ്റം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്രം സംസ്ഥാനത്തിന് തരാനുള്ളത് 8,330 കോടിയാണെന്നും, ജിഎസ്ടി നഷ്ടപരിഹാരം നല്‍കുന്നില്ലെന്നും ധനമന്ത്രി കുറ്റപ്പെടുത്തി. സംസ്ഥാനത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം തുറന്നടിച്ചു.

പ്രധാന പ്രഖ്യാപനങ്ങള്‍ ഇവയെല്ലാം

1. ക്ഷേമ പെന്‍ഷന്‍ 100 രൂപ കൂട്ടി 1300രൂപ ആക്കി.ക്ഷേമ പെന്‍ഷനുകള്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ 9311
കോടിയില്‍നിന്ന് 22000 കോടി രൂപ കടന്നിരിക്കുന്നു.

2. തദ്ദേശഭരണസ്ഥാപനങ്ങള്‍ക്കുള്ള മൊത്തം ധനസഹായം 12,074 കോടിയായി ഉയര്‍ത്തും.

3. ഗ്രാമീണ റോഡ് പദ്ധതിക്ക് 1000 കോടി രൂപ.

4. തീരദ്ദേശ വികസനത്തിന് 1000 കോടി രൂപ. ഓഖി ഫണ്ട് വിനിയോഗത്തില്‍ സോഷ്യല്‍ ഓഡിറ്റ്. മത്സ്യ വില്‍പ്പന
നടത്തുന്ന സ്ത്രീകള്‍ക്ക് 6 കോടി.

5. ലൈഫ് മിഷന് 1 ലക്ഷം വീട് കൂടി രൂപ.

6. നെല്‍ കര്‍ഷകര്‍ക്ക് റോയല്‍റ്റി നല്‍കും, 40 കോടി മാറ്റിവെച്ചു.റൈസ് പാര്‍ക്കുകളും റബര്‍ പാര്‍ക്കുകളും
വിപുലീകരിക്കും.

7. പ്രവാസ ക്ഷേമ നിധിക്ക് 90 കോടി രൂപ.

8. പൊതുമരാമത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് 1500 കോടി രൂപ.

9. 500 മെഗാവാട്ട് ശേഷിയുള്ള വൈദ്യുത പദ്ധതി തുടങ്ങും.

10. രണ്ടര ലക്ഷം കുടിവെള്ള കണക്ഷന്‍ കൂടി നല്‍കും. 4,384 കോടിയുടെ കുടിവെള്ള പദ്ധതികള്‍.

11. 2020-21ല്‍ കിഫ്ബിയില്‍ 20,000 രൂപയുടെ പദ്ധതികള്‍.

12. എംഎല്‍എമാര്‍ നിര്‍ദേശിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് 1800 കോടി.

13. 43 കിലോമീറ്ററുകളില്‍ 10 ബൈപ്പാസുകള്‍. 53 കിലോമീറ്ററില്‍ 74 പാലങ്ങള്‍.

14. സിഎഫ്എല്‍ ഫിലമെന്റ് ബള്‍ബുകള്‍ നിരോധിക്കും. നിരോധനം നവംബറില്‍ നടപ്പാക്കും.

15. വൈദ്യുത അപകടങ്ങള്‍ കുറയ്ക്കാന്‍ ഇ-സേഫ് പദ്ധതി.

16. സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് 10 കോടി രൂപ.10 ശതമാനം പലിശ നിരക്കില്‍ വായ്പ.

17. 5000 കിലോമീറ്റര്‍ റോഡുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കും.

18. ബേക്കല്‍-കോവളം ജലപാത ഗതാഗതത്തിനായി ഈ വര്‍ഷം തുറന്ന് കൊടുക്കും.

19. കൊച്ചി വികസനത്തിന് 6000 കോടി, പരിസ്ഥിതി സൗഹൃദ നഗര ഗതാഗത സംവിധാനം. കൊച്ചിയില്‍ ഏകീകൃത
ട്രാവല്‍ കാര്‍ഡ്‌.

20. സ്‌പൈസസ് റൂട്ട് പദ്ധതികള്‍ ആരംഭിക്കും.

21. ആലപ്പുഴയില്‍ ഒരു ഡസന്‍ മ്യൂസിയങ്ങള്‍, 15 പൗരാണിക കെട്ടിങ്ങളുടെ പുനരുദ്ധാരണം.ട്രാവന്‍കൂര്‍ ഹെറിറ്റേജ്
പദ്ധതിക്ക് 10 കോടി.

22. മുസിരിസ് പൈതൃകപദ്ധതി 2020-21 കമ്മീഷന്‍ ചെയ്യും.

23. മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന് 50 കോടി.

കെഎസ്ഡിപി മരുന്ന് നിര്‍മ്മിക്കും.

കാന്‍സറിനുള്ള മരുന്ന് വില കുറയും.

ആലപ്പുഴയില്‍ ഓങ്കോളജി പാര്‍ക്ക് സ്ഥാപിക്കും.

എല്ലാ ജില്ലാ ആശുപത്രികളിലും ട്രോമ കെയര്‍

24. നഴ്‌സുമാര്‍ക്ക് വിദേശ ജോലിക്കായി പരിശീലനം.

25. കേരള ബോട്ട് ലീഗില്‍ മാറ്റങ്ങള്‍ കൊണ്ട് വരും,20 കോടി വകയിരുത്തി.

26. പ്രായമായ മാതാപിതാക്കളുടെ സംരക്ഷണത്തിന് പദ്ധതി.പ്രവാസി ചിട്ടിക്കൊപ്പം ഇന്‍ഷുറന്‍സും പെന്‍ഷനും.

27. മാലിന്യ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 5 കോടി

20,000 കിണറുകള്‍ റീചാര്‍ജ് ചെയ്യും.

50,000 കിലോമീറ്റര്‍ തോടുകള്‍ ശുചീകരിക്കും.

ക്ലീന്‍ കേരള കമ്പനിക്ക് 20 കോടി.

25,000 കുളങ്ങള്‍ വൃത്തിയാക്കും.

നദി പുനരുജ്ജീവനത്തിന് 20 കോടി.

തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തോടുകള്‍ വൃത്തിയാക്കും

28. 1000 ഭക്ഷണശാലകള്‍ തുറക്കും. വിശപ്പു രഹിത കേരളം പദ്ധതി. 25 രൂപയ്ക്ക് ഊണ്. 20 കോടി നീക്കി
വെയ്ക്കും.

29. 200 കേരള ചിക്കന്‍ ഔട്ടലെറ്റുകള്‍ തുറക്കും.

30. വനിതകള്‍ക്ക് പദ്ധതി വിഹിതം ഇരട്ടിയാക്കി 1509 കോടി. നിര്‍ഭയ ഹോമുകള്‍ക്ക് 10 കോടി.കുടുംബശ്രീകള്‍ക്ക്
250 കോടി. എല്ലാ നഗരങ്ങളിലും ഷീ ലോഡ്ജ്‌.

31. കേരളബാങ്ക് ജനങ്ങളെ കൊള്ളയടിക്കില്ല. അനാവശ്യ ചാര്‍ജ് ഈടാക്കില്ല.

32. മത്സ്യത്തൊഴിലാളികള്‍ക്ക് 40000 വീടുകള്‍.

33. രണ്ടാം കുട്ടനാട് പാക്കേജ് 2400 രൂപ വകയിരുത്തി.

34. ഫിഷ്മാര്‍ക്കറ്റുകള്‍ക്ക് 100 കോടി രൂപ.

35. കാരുണ്യാ ആനുകൂല്യങ്ങള്‍ തുടരും.

36. ആശാവര്‍ക്കര്‍മാര്‍ക്ക് ഓണറേറിയം 500 രൂപ കൂടി.

37. മുഴുവന്‍ സ്‌കൂളുകളിലും സൗരോര്‍ജ നിലയം.

38. വയനാടിന് 2000 കോടിയുടെ 3 വര്‍ഷ പാക്കേജ്.

39. ഇടുക്കിയില്‍ എയര്‍സ്ട്രിപ്പ് 1000 കോടിയുടെ പാക്കേജ്.

40. കാസര്‍കോടിന് 90 കോടി പാക്കേജ്‌.

41. നഗരവികസനത്തിന് 1945 കോടി രൂപ

42. ഹരിത കേരളമിഷന് 7 കോടി

നെല്‍കൃഷിക്ക് 118 കോടി

പച്ചക്കറി,പുഷ്പ കൃഷിക്ക് 1000 കോടി

ഒരു കോടി ഫലവൃക്ഷ തൈകള്‍ നടുന്നതിനായി പദ്ധതി

ഊബര്‍ മാതൃകയില്‍ പഴം, പച്ചക്കറി വിതരണം

43. ജലസേചനത്തിന് 864 കോടി രൂപ.

44. കശുവണ്ടി മേഖലയ്ക്ക് 135 കോടി രൂപ.

പൂട്ടി കിടക്കുന്ന കശുവണ്ടി ഫാക്ടറികള്‍ തുറക്കാന്‍ നടപടി

കയര്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ മൂന്ന് പുതിയ ഫാക്ടറികള്‍

45. ഉന്നത വിദ്യാഭ്യാസത്തിന് 493 കോടി

കോളേജ് ലാബുകള്‍ നവീകരിക്കും

ഉന്നത പഠനത്തിന് 60 പുതിയ കോഴ്‌സുകള്‍

1000 പുതിയ തസ്തികകള്‍

46. കൈത്തറി മേഖലയ്ക്ക് 153 കോടി. ഖാദി ഗ്രാമ വ്യവസായത്ത് 16 കോടി

47. ജല അതോറിറ്റിക്ക് 64 കോടി.

1 ദിവസം 10 കോടി ലിറ്റര്‍ കുടിവെള്ള വിതരണം ലക്ഷ്യം.

ജല അതോറിറ്റിയുടെ കുപ്പി വെളള പദ്ധതി ഈ വര്‍ഷം.

48. വിദ്യാഭ്യാസ മേഖലയ്ക്ക് 19,130 കോടി.

പ്രീപ്രൈമറി അധ്യാപകരുടെ അലവന്‍സ് 500 രൂപ കൂട്ടി.

സ്‌കൂള്‍ യൂണിഫോം അലവന്‍സ് 400ല്‍ നിന്ന് 600 രൂപയാക്കി.

49. ചെലവ് നിയന്ത്രിക്കും.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 15 ശതമാനം ചെലവ് കൂടും.

ക്ഷേമ പെന്‍ഷനുകളില്‍ അനര്‍ഹരെ ഒഴിവാക്കും.

ഇരട്ട് പെന്‍ഷന്‍കാരെ ഒഴിവാക്കി 700 കോടി ലാഭിക്കാം.

അനാവശ്യ അധ്യാപക തസ്തികകള്‍ ഒഴിവാക്കും.

തദ്ദേശ സ്ഥാപനങ്ങളിലേക്ക് ജീവനക്കാരെ പുനര്‍വിന്യസിക്കും.

പുനര്‍വിന്യാസം ഈ വര്‍ഷം പൂര്‍ത്തിയാക്കും. പുനര്‍ വിന്യാസത്തിലൂടെ 1500 കോടി ലാഭിക്കും.

നികുതി വെട്ടിപ്പ് കണ്ടെത്തി ഈടാക്കും.

50. വാഹന നികുതി കൂട്ടും

ഫാന്‍സി നമ്പറുകളുടെ എണ്ണം കൂട്ടും വാഹന നികുതി കൂട്ടും.

15 ലക്ഷത്തിന് മേല്‍ വിലയുള്ള കാറുകള്‍ക്ക് 2 ശതമാനം നികുതി.

2 ലക്ഷത്തിന് മുകളിലുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് 2 ശതമാനം നികുതി കൂട്ടി.

സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസ് നികുതി കൂട്ടും.

പുതിയ കാറുകള്‍ വാങ്ങില്ല പകരം മാസ വാടകയ്ക്ക് കാറുകള്‍ എടുക്കും.

51. ന്യായവില കൂട്ടി.

ഭൂമിയുടെ ന്യായവില 10 ശതമാനം കൂട്ടി.

വന്‍കിട പദ്ധതികള്‍ക്ക് അടുത്തുള്ള ഭൂമിക്ക് 30 ശതമാനം കൂട്ടും.

52. സേവനങ്ങള്‍ക്ക് ഫീസ് കൂട്ടി.

തണ്ടപ്പേര് പകര്‍പ്പെടുക്കുന്നതിന് 100 രൂപയാക്കി.

ലൊക്കേഷന്‍ മാപ്പിന് ഫീസ് കൂട്ടി 200 രൂപയാക്കി.

പോക്കുവരവിന് ഫീസ് സ്ലാബ് പുതുക്കി പ്രഖ്യാപിച്ചു. ഫീസ് കൂട്ടി.

Top