kerala budget 2017

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ഇന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിക്കും. പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാമത്തെയും ഐസക്കിന്റെ എട്ടാമത്തെയും ബജറ്റാണിത്. 9 മണിക്കാണ് ധനമന്ത്രി നിയസഭയില്‍ ബജറ്റ് അവതരിപ്പിക്കുക.

നോട്ട് നിരോധനം, വരള്‍ച്ച, വിലക്കയറ്റം തുടങ്ങിയ പ്രതിസന്ധികള്‍ മറികടക്കാനുള്ള നടപടികള്‍ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ജിഎസ്ടി ജൂലൈ മുതല്‍ നടപ്പിലാക്കുമെന്നതിനാല്‍ നികുതി നിരക്ക് ഉയര്‍ത്തില്ലെന്ന് ഉറപ്പാണ്.

നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാത്തതിനാല്‍ ജനക്ഷേമകരമായ പ്രഖ്യാപനങ്ങള്‍ കുറയുമെന്നാണ് സൂചന.

ആരോഗ്യ, പൊതുവിദ്യാഭ്യാസമേഖലകള്‍ നവീകരിക്കുന്നതിന് മുന്‍ഗണന നല്‍കുന്നതായിരിക്കും ബജറ്റ്. ഈ മേഖലകളില്‍ പതിനായിരത്തോളം പുതിയ തസ്തികകള്‍ സൃഷ്ടിച്ചേക്കും.

ചരക്ക്സേവന നികുതി ഈ വര്‍ഷം നടപ്പാക്കുന്നതിനാല്‍ പുതിയ നിര്‍ദേശങ്ങളൊന്നും ഉണ്ടാവില്ല. നോട്ടുനിരോധനം ഭൂമി ക്രയവിക്രയത്തെ മോശമായി ബാധിച്ചെങ്കിലും സ്റ്റാമ്പ് ഡ്യൂട്ടി കുറയ്ക്കാനും സാധ്യതയില്ല. ക്ഷേമപെന്‍ഷനുകള്‍ വര്‍ധിപ്പിക്കും.

Top