kerala budget 2017

തിരുവനന്തപുരം: സംസ്ഥാനത്തെ വരള്‍ച്ച നേരിടാന്‍ ബജറ്റില്‍ പ്രത്യേക പദ്ധതികള്‍ ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ചു.

കാലവര്‍ഷക്കാലത്ത് മൂന്നുകോടി മരങ്ങള്‍ നട്ടുപിടിപ്പിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ കാലാവസ്ഥാ മാറ്റവും വരള്‍ച്ചയും ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടി.

വരള്‍ച്ചാ ദുരിതാശ്വാസ പദ്ധതികള്‍ക്ക് 30 കോടി രൂപയാണ് ധനമന്ത്രി മാറ്റിവച്ചത്. കുടിവെള്ള പദ്ധതികള്‍ക്കായി കിഫ്ബി വഴി 1700 കോടി രൂപ നിക്ഷേപവും നടത്തും.

ബജറ്റില്‍ മണ്ണ് ജല സംരക്ഷണത്തിന് 150 കോടി രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.

Top