kerala budget 2016-2017

തിരുവനന്തപുരം: പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്ത ജനക്ഷേമ പ്രഖ്യാപനങ്ങള്‍ക്ക് പണം വകയിരുത്തി പിണറായി വിജയന്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ചു. സാമൂഹിക സുരക്ഷയ്ക്കും കാര്‍ഷികോത്പാദന വര്‍ധനയ്ക്കും ഊന്നല്‍ നല്‍കിയുള്ള ബജറ്റില്‍ മൂലധന നിക്ഷേപത്തിന് ബജറ്റിതര മാര്‍ഗത്തിലൂടെ അധിക വിഭവസമാഹരണം ലക്ഷ്യമിട്ടുള്ള സര്‍ക്കാര്‍ നയവും പ്രഖ്യാപിച്ചു.

എല്ലാ ക്ഷേമ പെന്‍ഷനുകളും 1000 രൂപയായി ഉയര്‍ത്തിയും ഓണത്തിന് മുമ്പ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു മാസത്തെ ശമ്പളം മുന്‍കൂട്ടി പ്രഖ്യാപിച്ചും പൊതുവിദ്യാഭ്യാസ രംഗത്തും ആരോഗ്യമേഖയിലും സര്‍ക്കാര്‍ ഇടപെടല്‍ വര്‍ധിപ്പിക്കുന്നതാണ് ബജറ്റിന്റെ പൊതുസമീപനം. ഇതനുസരിച്ച് കാര്‍ഷിക മേഖലയിലെ ഉത്പാദനം കൂട്ടുന്നതിനും പശ്ചാത്തല വികസന സൗകര്യത്തിനുള്ള ചുവടുവെപ്പും ബജറ്റിലുള്‍പ്പെടുത്തി.

ശ്രീനാരായണ ഗുരുവിന്റെ വാക്കുകള്‍ ഉദ്ധരിച്ച് ബജറ്റ് പ്രസംഗം തുടങ്ങിയ തോമസ് ഐസക് ഇടക്കിടെ സാന്ദര്‍ഭികമായി നാരായണ ഗുരുവിന്‍റെ ശ്ലോകങ്ങള്‍ വീണ്ടും കടമെടുക്കുന്നുണ്ടായിരുന്നു.ബജറ്റ് അവസാനിപ്പിച്ചതാകട്ടെ ഒഎന്‍വിയുടെ കവിത ചൊല്ലിയും.

ബജറ്റിലെ പ്രധാന നിര്‍ദേശങ്ങള്‍

08:57
വിഴിഞ്ഞം പദ്ധതി ഇപ്പോഴത്തെ രീതിയില്‍ തുടരുമെന്ന് ധനമന്ത്രി

08:58

ധനമന്ത്രിയും അംഗങ്ങളും നിയമസഭയില്‍

08:58

പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്

08:58

മുന്‍സര്‍ക്കാര്‍ പിരിക്കാതിരുന്ന നികുതികള്‍ പിരിച്ചെടുക്കും

08:59

ബജറ്റ് അവതരണത്തിന് സ്പീക്കര്‍ ധനമന്ത്രിയെ ക്ഷണിച്ചു

08:59

സ്പീക്കര്‍ സഭയിലേക്ക്

08:59

സഭയിലെത്തിയ ധനമന്ത്രി തോമസ് ഐസക് അംഗങ്ങളെ അഭിവാദ്യം ചെയ്തു

09:02

ഗള്‍ഫില്‍ നിന്നുള്ള പണമൊഴുക്ക് കുറഞ്ഞു വരുന്നത് വെല്ലുവിളിയെന്ന് ധനമന്ത്രി

09:05

ശ്രീ നാരായണഗുരുവിനെ ഉദ്ധരിച്ചു കൊണ്ട് ബജറ്റിന് തുടക്കം

09:05

സംസ്ഥാനത്തിന്റെ അഭ്യന്തരവരുമാനം വര്‍ധിപ്പിക്കുക എന്നതാണ് ഇനി പിടിച്ചു നില്‍ക്കാനുള്ള മാര്‍ഗ്ഗം

09:05
കേരളത്തിന്റെ നവോത്ഥാന പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കും

09:06

6302 കോടിയുടെ അടിയന്തരബാധ്യതകള്‍ കൊടുത്തു തീര്‍ക്കേണ്ടതുണ്ട്

09:07

24,000 കോടിയുടെ നികുതി പിരിക്കാതിരുന്നത് പ്രതിസന്ധിക്കിടയാക്കി

09:08

ഒരു മാസത്തെ ശമ്പളം ഓണത്തിന് മുന്‍പേ കൊടുക്കും

09:08

മുഴുവന്‍ പെന്‍ഷന്‍ കുടിശ്ശികയും ഓണത്തിന് മുന്‍പേ നല്‍കും

09:08

പുതിയ സ്ഥാപനങ്ങളും തസ്തികകളും രണ്ട് വര്‍ഷത്തേക്കില്ല

09:09

ആദ്യഘട്ടത്തില്‍ തൊഴിലുറപ്പ് പദ്ധതിയിലുള്ളവര്‍ക്ക് പെന്‍ഷന്‍

09:09

സംസ്ഥാനത്തെ 60 കഴിഞ്ഞ മുഴുവന്‍ പേര്‍ക്കും പെന്‍ഷന്‍ ലഭിക്കും

09:10

എല്ലാ സാമൂഹ്യക്ഷേമ പെന്‍ഷനുകളും 1000 രൂപയാക്കും

09:10

കാരുണ്യാ ചികിത്സാ പദ്ധതി ജനങ്ങളുടെ അവകാശമാക്കി മാറ്റും

09:10

അഞ്ച് വര്‍ഷമായി ഭര്‍ത്താവ് ഉപേക്ഷിച്ചവര്‍ക്ക് പെന്‍ഷന്‍

09:12

വീടില്ലാത്തവരുടെ സമഗ്രലിസ്റ്റ് തദ്ദേശസ്ഥാപനങ്ങള്‍ തയ്യാറാക്കും

09:12

1000 കോടി രൂപ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്ക്

09:13

ഇഎംഎസ് പാര്‍പ്പിട പദ്ധതിയിലൂടെ കൂടുതല്‍ പേര്‍ക്ക് ധനസഹായം

09:13

മാരകരോഗ ചികില്‍സ സൗജന്യമാക്കും

09:14

കുടുംബശ്രീയുടെ പരിശോധനയ്ക്ക് ശേഷമായിരിക്കു ആശ്രയാ പദ്ധതിക്ക് അര്‍ഹരായവരുടെ ലിസ്റ്റ് തയ്യാറാക്കുക

09:14

ആശ്രയാ പദ്ധതി വിപുലീകരിക്കും

09:14

സര്‍ക്കാര്‍ സഹായം കൈപ്പറ്റിയിട്ടും പണി തീരാത്ത വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ സന്നദ്ധസംഘടനകള്‍ തയ്യാറാവണം

09:15

ആശ്രയാ പദ്ധതിയുടെ വിപുലീകരണത്തിന് അന്‍പത് കോടി
09:16

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് പത്തുകോടി രൂപ വകയിരുത്തും
09:17

ഭിന്നശേഷിക്കാര്‍ക്ക് 68 കോടി

09:17

അന്ധരുടെ ക്രിക്കറ്റ് അസോസിയേഷന് 10 കോടി

09:17

അന്ധവിഭാഗക്കാര്‍ക്ക് ടാബുകള്‍ വാങ്ങാന്‍ ഒന്നരകോടി

09:17
കിടപ്പിലായവരുടെ വീട്ടിലൊരാള്‍ക്ക് അറുന്നൂറ് രൂപ വീതം ധനസഹായം

09:17

ബുദ്ധിമാദ്ധ്യവും വളര്‍ച്ചാ പ്രശ്‌നങ്ങളുമുള്ള കുട്ടികളുടെ സ്‌കൂളുകള്‍ക്ക് 20 കോടി

09:18

ആശാ വര്‍ക്കര്‍മാര്‍, സാക്ഷരതാ മിഷന്‍ പ്രവര്‍ത്തകര്‍ എന്നിവരുടെ ഓണറേറിയം 500 രൂപ വീതം വര്‍ധിപ്പിക്കും ഇതിനായി 20 കോടി വിലയിരുത്തി

09:18

അംഗനവാടി ജീവനക്കാരുടെ വര്‍ധിപ്പിച്ച ശമ്പളം കൊടുക്കാന്‍ 125 കോടി

09:18

സൗജന്യ റേഷന്‍ പദ്ധതി വിപുലീകരിക്കും. ഇതിനായി 300 കോടി രൂപ അധികമായി വകയിരുത്തും

09:19

സന്നദ്ധസംഘടനകള്‍ക്ക് പത്ത് കോടി രൂപ
09:20

മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളുടെ നവീകരണത്തിന് 100 കോടി

09:20

പ്രീ മെട്രിക് മെട്രിക് ഹോസ്റ്റലുകള്‍ക്ക് 180 കോടി

09:20

തൊഴിലുറപ്പ് തൊഴിലാളി കുടുംബങ്ങളെ സൗജന്യ റേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തും.

09:22

പട്ടികജാതിക്കരുടെ ഭൂമിവിതരണം അടമ്പാടി മാതൃകയില്‍ വ്യാപിപ്പിക്കും

09:22

പിന്നാക്ക വിദ്യാഭ്യാസം മെച്ചപ്പെടുത്തും

09:23

ന്യൂനപക്ഷ വികസന കോര്‍പ്പറേഷന് 15 കോടി രൂപ

മുന്നോക്കവികസന കോര്‍പ്പറേഷന് 35 കോടി

09:23

ആദിവാസികള്‍ക്ക് ഒരേക്കര്‍ ഭൂമി വീതം നല്‍കാനായി 42 കോടി രൂപ

09:24

തീവ്രരോഗമുള്ളവരെ പരിചരിക്കുന്നവര്‍ക്ക് 600 രൂപ പെന്‍ഷന്‍

09:24

ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ക്ഷേമനിധിയില്‍ നിന്ന് തുക വകയിരുത്തും

09:26

റബര്‍ പ്രതിസന്ധിയും ഗള്‍ഫ് പ്രതിസന്ധിയും നേരിടാന്‍ 12,000 കോടി രൂപയുടെ സാമ്പത്തികമാന്ദ്യവിരുദ്ധ പാക്കേജ് പ്രഖ്യാപിച്ചു

09:27

വന്‍കിടപദ്ധതികള്‍ നടപ്പാക്കാന്‍ പ്രത്യേക നിക്ഷേപ പദ്ധതി

09:28

സെബിയും ആര്‍ബിയും നിര്‍ദേശിച്ച സാമ്പത്തികനിക്ഷേപ പദ്ധതി നടപ്പാക്കാന്‍ കിസ്ബിയെ പരിഷ്‌കരിക്കും

09:30

മോട്ടോര്‍ വാഹന നികുതി എല്ലാ വര്‍ഷവും കിസ്ബിക്ക് നല്‍കണം ഇതിനായി നിയമപരിഷ്‌കാരം നടത്തും

09:30

ആദ്യ വര്‍ഷങ്ങളില്‍ പത്ത് ശതമാനവും അഞ്ച് വര്‍ഷത്തിന് ശേഷം അന്‍പത് ശതമാനവും മോട്ടോര്‍ വാഹന നികുതി കിസ്ബിക്ക് ലഭിക്കും

09:32

കിസ്ബിക്ക് തന്നെ ഭൂമി ഏറ്റെടുക്കാന്‍ ബോണ്ട് പ്രഖ്യാപിക്കാം

09:32

പണമില്ലാത്തതുകൊണ്ട് ഭൂമി ഏറ്റെടുക്കാതിരിക്കുന്ന പ്രശ്‌നമുണ്ടാവില്ല

09:33
നാലുവരിപ്പാത, വിമാനത്താവളങ്ങള്‍, ഗെയ്ല്‍ പൈപ്പ് ലൈന്‍ എന്നിവയ്ക്ക് ഭൂമി ഏറ്റെടുക്കാന്‍ മൂവായിരം കോടി വേണം ഇത് കിഫ്ബിയിലൂടെ കണ്ടെത്തും

09:34

റിസര്‍വ് ബാങ്ക് ഇപ്പോഴും നിക്ഷേപസമാഹരണത്തിന് ഓഹരി അല്ലാതെ നിക്ഷേപം സ്വീകരിക്കുന്നില്ല ഇത് തെറ്റാണ്

09:34

റോഡുകള്‍ക്കും മറ്റും സ്ഥലമേറ്റെടുക്കാന്‍ എണ്ണൂറ് കോടി

09:36

സര്‍ക്കാരിന്റെ കൃഷിഫാമുകളിലും എസ്റ്റേറ്റുകളിലും തരിശുഭൂമികളിലും കൃഷിയിറക്കും

09:36

കൃഷിക്ക് 600 കോടി

09:37

പച്ചക്കറി ഇടവേളകൃഷിയാക്കുന്നത് നാളികേര കൃഷിക്ക് നല്ലതാണ്, നാളികേരപാര്‍ക്കുകളെ ഇതിലേക്ക് സഹകരിപ്പിക്കും

09:37

നാളികേരപാര്‍ക്കുകള്‍ക്ക് 125 കോടി

09:37

നെല്‍കൃഷി പ്രൊത്സാഹനത്തിന് 50 കോടി

09:37

നാളികേര സംഭരണത്തിന് 25 കോടി. ഈ ഇനത്തിലേക്ക് 100 കോടി രൂപ കൂടി വകയിരുത്തും
09:37

നെല്‍പാടങ്ങള്‍ തരിശാക്കരുത്
09:38

ഭൂമിയെ സംബന്ധിച്ച ഡാറ്റാബാങ്ക് പദ്ധതി പുനരാരംഭിക്കും ഇതിനായി ആധുനികസ്‌ഫോറ്റ്‌വേയറുകള്‍ ഇതിനായി അഞ്ച് കോടി

09:38

നെല്‍പാടങ്ങള്‍ നികത്താനുള്ള നിയമഭേദഗതികള്‍ റദ്ദാക്കി

09:39

നെല്ല് സംഭരണത്തിന് 385 കോടി

09:40

റബ്ബര്‍ വിലസ്ഥിരതാ പദ്ധതിക്ക് 500 കോടി

09:40

നെല്‍കൃഷി സബ്‌സിഡി വര്‍ധിപ്പിച്ചു

09:41

ഇടുക്കിയിലും തൃശ്ശൂരിലും ചക്ക അധിഷ്ഠിത ഉത്പന്നങ്ങളുടെ വിപണനത്തിനും ഉത്പാദനത്തിനുമായി അഗ്രോപാര്‍ക്ക്

09:41

തൃശ്ശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് ജില്ലകളില്‍ നാളികേര പാര്‍ക്കുകള്‍ കോട്ടയം പത്തനംതിട്ട ജില്ലകളില്‍ റബ്ബര്‍ പാര്‍ക്ക് എന്നിവ കൊണ്ടു വരും

09:42

മണ്ണ് സംരക്ഷണവകുപ്പും ജലവകുപ്പും ചേര്‍ന്ന് ഇരുന്നൂറ് കോടി രൂപയുടെ പദ്ധതി നടത്തുന്നുണ്ട് ഇത് തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ചാല്‍ ആയിരംകോടിയുടെ പദ്ധതിയായി മാറ്റാം
09:43

കാലിത്തീറ്റ സബ്‌സിഡി 20 കോടിയായി ഉയര്‍ത്തി

09:43

മണ്ണ് സംരക്ഷണപദ്ധതികള്‍ തൊഴിലുറപ്പ് പദ്ധതി വഴി ഏറ്റെടുത്ത് നടത്തും

09:44

കടല്‍ഭിത്തി നിര്‍മ്മാണത്തിന് 300 കോടി രൂപ അധികമായി അനുവദിച്ചു

09:44

മത്സ്യത്തൊഴിലാളികളുടെ കടാശ്വസത്തിനായി 50 കോടി വിലയിരുത്തി

09:45

കടലാക്രമണ മേഖലകളില്‍ താമസിക്കുന്നവര്‍ക്ക് സുരക്ഷിതമേഖലകളിലേക്ക് മാറാന്‍ പത്ത് ലക്ഷം ധനസഹായം

09:45

തീരദേശ സംരക്ഷണ പരിപാടികള്‍ പുനപരിശോധിക്കും

ക്ഷേമനിധികളും ഈ വര്‍ഷം തന്നെ നടപ്പാക്കും

09:45

കടലാക്രമണ മേഖലകളില്‍ താമസിക്കുന്നവര്‍ക്ക് സുരക്ഷിതമേഖലകളിലേക്ക് മാറാന്‍ പത്ത് ലക്ഷം ധനസഹായം

09:45

തീരദേശ സംരക്ഷണ പരിപാടികള്‍ പുനപരിശോധിക്കും

09:46

അര്‍ത്തുള്ളി താനൂര്‍ കൊയിലാണ്ടി തലശ്ശേരി തുറമുഖങ്ങളുടെ വികസനത്തിന് അഞ്ച് കോടി

09:46

പുലിമൂട് നിര്‍മ്മാണത്തിന് മൂന്നൂറ് കോടി

09:46

പൊതുമേഖലയില്‍ മരുന്നു കമ്പനി

09:46

വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായി കുടിയിറക്കപ്പെട്ടവരുടെ പുനരധിവാസം സര്‍ക്കാര്‍ ഏറ്റെടുത്തു

09:48

കയര്‍മേഖലയില്‍ ആധുനികവത്കരണം നടപ്പാക്കും

09:49

കയര്‍മേഖലയ്ക്ക് വകയിരുത്തിയത് 262 കോടി
09:50

പൊതുമേഖലയിലെ പത്ത് കശുവണ്ടി ഫാക്ടറികള്‍ നവീകരിക്കും 235 കോടി രൂപ

09:51

ഖാദിവികസനത്തിന് പത്ത് കോടി

09:52

കഴിഞ്ഞ സര്‍ക്കാര്‍ പ്രഖ്യാപിച്ച എല്ലാ ക്ഷേമനിധികളും ഈ വര്‍ഷം തന്നെ നടപ്പാക്കും

09:53

ഒന്ന് മുതല്‍ എട്ട് വരെ ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യൂണിഫോം
09:54

ഓരോ മണ്ഡലത്തിലും ഒരു സ്‌കൂള്‍ അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയര്‍ത്തും: പദ്ധതിക്കായി ആയിരം കോടി
09:55

5 വര്‍ഷത്തിനകം ആയിരം ഹൈടെക് സ്‌കൂളുകള്‍

09:55

കെട്ടിട്ട നിര്‍മ്മാണചുമതല സര്‍ക്കാര്‍ വഹിക്കും മറ്റു ചിലവുകള്‍ സന്നദ്ധസംഘടനകളും വ്യക്തികളും വഹിക്കണം
09:56
ഹയര്‍സെക്കന്‍ഡറി/ വെക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് ആസ്ഥാനമന്ദിരം പണിയാന്‍ 20 കോടി

09:59

ഗവ.ആര്‍ട്‌സ് കോളേജുകളും എന്‍ഞ്ചിനീയറിംഗ് കോളേജുകളും നവീകരിക്കാന്‍ 250 കോടി രൂപ അനുവദിച്ചു; രണ്ട് വര്‍ഷത്തിനകം

10:01

വിദ്യാഭ്യാസവായ്പാ കുടിശ്ശിക തീര്‍ക്കാന്‍ നൂറ് കോടി രൂപ ബാങ്കുകള്‍ക്ക് അനുവദിച്ചു

10:01

10 ഐടിഐകള്‍ അന്തര്‍ദ്ദേശിയ നിലവാരത്തിലേക്കുയര്‍ത്താന്‍ 50 കോടി

10:01

പുനര്‍ജനി പദ്ധതിക്ക് 7.6 കോടി അധികമായി വിലയിരുത്തി
10:03

കുതിരവട്ടം മാനസികാരോഗ്യ ആസ്പത്രിയുടെ പുനരധിവാസത്തിന് നൂറ് കോടി

10:03

മെഡി.കോളേജുകള്‍,ജനറല്‍ ആസ്പത്രി, താലൂക്ക് ആസ്പത്രി എന്നിവയുടെ നവീകരണത്തിനും വികസനത്തിനുമായി ആയിരം കോടി

10:04

തലശ്ശേരിയില്‍ വനിതകളുടേയും കുട്ടികളുടേയും ആസ്പത്രി സ്ഥാപിക്കും

10:05

തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെ എയിംസ് നിലവാരത്തിലേക്കുയര്‍ത്തും

10:05

ആര്‍സിസിക്ക് 59 കോടി, മലബാര്‍ കാന്‍സര്‍ സെന്ററിന് 29 കോടി

10:06

അഞ്ച് വര്‍ഷം കൊണ്ട് വാട്ടര്‍ അതോറിറ്റിയെ നഷ്ടത്തില്‍ നിന്ന് കരകയറ്റും

10:07

വാട്ടര്‍ അതോറിറ്റി സര്‍ക്കാരിന് നല്‍കാനുള്ള 1004 കോടി രൂപയുടെ പലിശയും പിഴ പലിശയും എഴുത്തിതള്ളി

10:07

വാട്ടര്‍ അതോറിറ്റിയുടെ പഴക്കം ചെന്ന എല്ലാ പൈപ്പുകളും മാറ്റി സ്ഥാപിക്കും

10 . 07

മുഴുവന്‍ പൗരന്‍മാരുടെയും ആരോഗ്യ നില പരിശോദിക്കും , ഇതിനായി പ്രഥമിക ആരോഗ്യ കേന്ദ്രങ്ങളെ ഉപയോഗപ്പെടുത്തും

10:08

കൊച്ചി സ്മാര്‍ട്ട് സിറ്റിയിലെ ജലപദ്ധതികള്‍ക്കായി 500 കോടി

10:08

വെള്ളക്കരം അഞ്ച് വര്‍ഷത്തേക്ക് കൂട്ടില്ല

10.11

1004 കോടി പലീശ എഴുതി തള്ളും

10.19

സംസ്ഥാനത്തിന്റെ വിവിധ മേഖലയിലെ ഇന്‍ഡോര്‍ സ്റ്റേഡിയ നിര്‍മാണത്തിനായി 10 കോടി രൂപ.

ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം എന്ന രീതിയല്‍ നടപ്പിലാക്കും. ഇതിനായി 135 കോടി.

10.20

സാംസ്‌കാരിക കേന്ദ്ര നിര്‍മ്മാണത്തിന് 40 കോടി രൂപ , നവോത്ഥാന നായകന്‍മാരുടെ പേരിലാണ് നിര്‍മ്മിക്കുക

10.21

പാലം, റോഡ് , കെട്ടിടം എന്നിവയുടെ നിര്‍മ്മാണത്തിനായി 5000 കോടി രൂപ. 1475 കോടി രൂപ ചിലവില്‍ 68 പാലങ്ങള്‍. ബൈപ്പാസുകള്‍ക്ക് 385 കോടി രൂപ

10.29

ശബരി റെയില്‍പാതയ്ക്ക് 50 കോടി രൂപ.

10.30

മുഴുവന്‍ സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് മുകളില്‍ സൗരോര്‍ജ്ജ പാനലുകള്‍, നബാര്‍ഡ് ഗ്രീന്‍ ഫണ്ടില്‍ നിന്ന് 200 കോടി രൂപ

10:35

വിഴിഞ്ഞം തുറമുഖത്തിന് ഫണ്ട് ഉറപ്പു വരുത്തും

10:36

കെ.എസ്.ആര്‍.ടി.സിക്ക് രക്ഷാ പാക്കേജ്.

10:37

പെന്‍ഷന്‍ ലഭ്യമാക്കും. കൊച്ചി കേന്ദ്രീകരിച്ച് 1000 പുതിയ സിഎന്‍ജി ബസുകള്‍ ഇറക്കും
10:38

കൊച്ചിയിലെ സംയോജിത ജലഗതാഗതപദ്ധതി മാതൃകയാക്കി ആലപ്പുഴ കുട്ടനാട് ചങ്ങനാശേരി എന്നിവിടങ്ങളിലും മൊബിലിറ്റി ഹബ്ബ്
10:39

എറണാകുളം കേന്ദ്രമാക്കി ആയിരം സിഎന്‍ജി ബസുകള്‍ ഇറക്കാന്‍ കെഎസ്ആര്‍ടിസിക്ക് അഞ്ഞൂറ് കോടി

10:39

4 അണ്ടര്‍പാസേജുകള്‍ക്ക് അഞ്ച് കോടി

10:39

കടക്കെണിയിലായ ക്ഷീരകര്‍ഷകര്‍ക്ക് 5 കോടി

10:39

ആദിവാസികള്‍ക്കായി പികെ കാളന്‍ ഭവന പദ്ധതി

10:41

5 ബൃഹദ് വിവിധോദ്ദേശ വ്യവസായ സോണുകള്‍

10:42

വ്യവസായ സോണുകള്‍ക്കായി 5100 ഏക്കര്‍ സ്ഥലം ഏറ്റെടുക്കും. 5100 കോടി രൂപ ചെലവ് വരുമെന്ന് പ്രതീക്ഷിക്കുന്നു.

10:42

കൊച്ചി കോയമ്പത്തൂര്‍ വ്യവസായ ഇടനാഴിക്കായി എറണാകുളം, തൃശ്ശൂര്‍,പാലക്കാട് ജില്ലകളില്‍ 1500 ഏക്കര്‍ ഏറ്റെടുക്കും

10:42

ഇതിനായി എന്‍എച്ച് 47ന്റെ പ്രാന്തപ്രദേശങ്ങളില്‍ ചെറുതും വലുതുമായ വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കും

10:42

കൊച്ചിപാലക്കാട്‌കോയമ്പത്തൂര്‍ വ്യവസായ ഇടനാഴി പദ്ധതിക്ക് തുടക്കമിടുന്നു

10:43

ഇരുപത് ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യവികസനത്തിനായി 400 കോടി രൂപ ചിലവാക്കും

10:44

മുസരിസ് പദ്ധതി മാതൃകയില്‍ തലശ്ശേരിയിലും ആലപ്പുഴയിലും പൈതൃക സംരക്ഷണപദ്ധതി നടപ്പാക്കും ഇതിനായി 100 കോടി

10:44

പൊന്‍മുടിയില്‍ റോപ്പ് വേ സ്ഥാപിക്കാന്‍ 100 കോടി

10:45

ടൂറിസം രംഗത്ത് നാല് ലക്ഷം പേര്‍ക്ക് തൊഴില്‍ ഉറപ്പാക്കും

10:45

കണ്ണൂര്‍ വിമാനത്താവളത്തോടനുബന്ധിച്ചുള്ള റോഡ് വികസനം ഒറ്റ പാക്കേജായി നടപ്പിലാക്കും

10:45

8 ഫ്‌ളൈ ഓവറുകള്‍ക്ക് 180 കോടി

10:47

പുതിയ കെട്ടിട്ടങ്ങള്‍ പണിയാന്‍ കൊച്ചി ഇന്നൊവേഷന്‍ സോണിന് 225കോടി, ടെക്‌നോപാര്‍ക്കിന് 750 കോടി, കോഴിക്കോട് സൈബര്‍ പാര്‍ക്ക് 5 കോടി രൂപ

10:48

ജില്ലാ സംസ്ഥാനസഹകരണ ബാങ്കുകള്‍ യോജിപ്പിച്ച് ഒറ്റ ബാങ്കാക്കും

10:48

ബസ് സ്റ്റാന്‍ഡ് പാര്‍ക്കുകള്‍ റെയില്‍വേസ്റ്റേഷനുകള്‍ എന്നിവടിങ്ങളില്‍ വൈഫൈ സൗകര്യം ഒരുക്കാന്‍ ഐടി വകുപ്പിന് 20 കോടി രൂപ

10:48

സ്റ്റാര്‍ട്ട് അപ്പ് യൂണിറ്റുകള്‍ക്ക് 50 കോടി

10:49

ഇതു സംബന്ധിച്ച പഠനത്തിന് പത്ത് ലക്ഷം രൂപ വകയിരുത്തി

10:50

ഐടി മേഖലയ്ക്ക് മാന്ദ്യപുനരുദ്ധാരണ പാക്കേജില്‍ 1300 കോടി

10:50

വിദേശത്ത് നിന്ന് മടങ്ങി വരുന്നവരുടെ ബാക്ക് എന്‍ഡ് സബ്‌സിഡി മുന്‍കൂറായി നല്‍കും

10:50

പ്രവാസികളുടെ പുനരധിവാസപാക്കേജ് 24 കോടി

10:50

നോര്‍ക്ക വകുപ്പിന് 28 കോടി, ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക്

10:51

5 വര്‍ഷം കൊണ്ട് 1500 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹായം

10:52

ഭിന്നശേഷികാര്‍ക്ക് 68 കോടി, സ്‌നേഹസ്പര്‍ശം പദ്ധതിക്ക് 10 കോടി

10:53

പുതുതായി പ്രഖ്യാപിച്ച മുന്‍സിപ്പാലിറ്റികള്‍ക്ക് കെട്ടിട്ടം പണിയാന്‍ 100 കോടി

10:54

പുതുതായി രൂപീകരിച്ച മുനിസിപ്പാലിറ്റികള്‍ക്ക് കെട്ടിടനിര്‍മ്മാണത്തിനും തസ്തികകള്‍ സൃഷ്ടിക്കുന്നതിനുമായി 100 കോടി

10:54

വയനാടിലും ബേക്കലിലും എയര്‍സ്ട്രിപ്പ് സ്ഥാപിക്കും

10.55

137 റോഡുകള്‍ക്കായി 2800 കോടി രൂപ

10.56

സൗജന്യ എല്‍ഇഡി ബള്‍ബ് പദ്ധതിക്ക് 250 കോടി രൂപ

10.56

താലൂക്ക് ആശൂപത്രി നവീകരണത്തിന് 1000 കോടി

10.57

പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് 100 കോടി രൂപ

10.58

കൊച്ചി കേന്ദ്രമാക്കി 1000 സിഎന്‍ജി ബസുകള്‍

10:58

ശുചിത്വമിഷന് 26 കോടി

10:58

നാല് ശതമാനം പലിശയില്‍ കുടുംബശ്രീക്ക് വായ്പ അനുവദിക്കും

10:59

കുടുംബശ്രീക്ക് 200 കോടി

10:59

ഇനി മുതല്‍ ബജറ്റിന്റെ പത്ത് ശതമാനം സ്ത്രീകളുടെ സുരക്ഷയ്ക്കും ഉന്നമനത്തിനും

10:59

സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേകവകുപ്പ് കൊണ്ടു വരും

11:00

ഹൈടെക് സ്‌കൂള്‍ പദ്ധതിയുടെ ഭാഗമായി സ്ത്രീ സൗഹൃദ ടോയ്‌ലെറ്റുകള്‍

11:00

ടൂറിസം രംഗത്ത് 4 ലക്ഷം പേര്‍ക്ക് പുതിയതായി തൊഴില്‍. ടൂറിസം രംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിന് 400 കോടി രൂപ.

11:01

പൊന്‍മുടിറോപ് വേയ്ക്കും വികസനത്തിനും 200 കോടി

11.02

ആറ്റുകാല്‍ ക്ഷേത്രവികസന മാസ്റ്റര്‍ പ്ലാനിന് 100 കോടി രൂപ, ശ്രീ പദ്മാനാഭ ക്ഷേത്രത്തിനും മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും.

11.03

ഈര്‍ട്ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് നവീകരിക്കാന്‍ 500 കോടി

11.03
വയനാട് ജില്ലയെ കാര്‍ബണ്‍ തുലിത ജില്ലയാക്കാന്‍ പദ്ധതി.

11:04

മാര്‍ക്കറ്റുകള്‍,ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ മൂത്രപ്പുര, മുലയൂട്ടല്‍

കോര്‍ണറുകള്‍ എന്നിവയടങ്ങിയ കേന്ദ്രങ്ങള്‍ സ്ഥാപിക്കും കുടുംബശ്രീക്കാവും ഇതിന്റെ മേല്‍നോട്ടം

11:05

60 കഴിഞ്ഞ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് പെന്‍ഷന്‍

11:05

അഴീക്കല്‍ തുറമുഖത്തിന് 500 കോടി

11:06

പത്മനാഭ സ്വാമി ക്ഷേത്ര സംരക്ഷണത്തിന് മാസ്റ്റര്‍ പ്ലാന്‍

11:07

ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സഹായം

11:08

തൃശ്ശൂര്‍ മൃഗശാല മാറ്റി സ്ഥാപിക്കാന്‍ 150 കോടി

11:09

വയനാടിനെ കാര്‍ബ്ബണ്‍രഹിത ജില്ലയാക്കാന്‍ പദ്ധതി

11:10

കാര്‍ബണ്‍ ബഹിര്‍ഗമനം തടയാന്‍ മരങ്ങള്‍ നടാന്‍ പദ്ധതി.

11:11

ത്രിതലപഞ്ചായത്ത്, നഗരസഭാ എന്നിവയ്ക്ക് 5000 കോടി

11:12

വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍ നിന്ന് കര്‍ഷകരെ സംരക്ഷിക്കാന്‍ 100 കോടി

11:13

കല്‍പ്പറ്റ മുന്‍സിപ്പാലിറ്റിയുടെ കുരങ്ങ് പുനരധിവാസ പദ്ധതിക്ക് 25 ലക്ഷം

11:14

അഗ്‌നിശമന വകുപ്പിന് 39 കോടി

11:15

അഗ്‌നിശമനസേനയ്ക്ക് 39 കോടി

11:16

അടൂര്‍,കൊയിലാണ്ടി,കൊങ്ങാട്,സെക്രട്ടേറിയേറ്റ്,ശ്രീപത്മനാഭസ്വാമി ക്ഷേത്രം എന്നിവിടങ്ങളില്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥാപിക്കും

11:17

ലോട്ടറി വകുപ്പിന് കൂടുതല്‍ ജീവനക്കാരും ഓഫീസുകളും, സമ്മാനഘടനയില്‍ മാറ്റം വരുത്തും

11.18

ശുചിത്വമിഷന് 26 കോടി

11.18

നാല് ശതമാനം പലിശയില്‍ കുടുംബശ്രീക്ക് വായ്പ അനുവദിക്കും

11:18

കുടുംബശ്രീക്ക് 200 കോടി

11:19

ഇനി മുതല്‍ ബജറ്റിന്റെ പത്ത് ശതമാനം സ്ത്രീകളുടെ സുരക്ഷയ്ക്കും ഉന്നമനത്തിനും

11:19

സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേകവകുപ്പ് കൊണ്ടു വരും

11.19

ഹൈടെക് സ്‌കൂള്‍ പദ്ധതിയുടെ ഭാഗമായി സ്ത്രീ സൗഹൃദ ടോയ്‌ലെറ്റുകള്‍

11:20

മാര്‍ക്കറ്റുകള്‍,ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ മൂത്രപ്പുര, മുലയൂട്ടല്‍

കോര്‍ണറുകള്‍ എന്നിവയടങ്ങിയ കേന്ദ്രങ്ങള്‍ സ്ഥാപിക്കും കുടുംബശ്രീക്കാവും ഇതിന്റെ മേല്‍നോട്ടം

11:20

60 കഴിഞ്ഞ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് പെന്‍ഷന്‍

11:21

അഴീക്കല്‍ തുറമുഖത്തിന് 500 കോടി

11:21

പത്മനാഭ സ്വാമി ക്ഷേത്ര സംരക്ഷണത്തിന് മാസ്റ്റര്‍ പ്ലാന്‍

11:22

ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സഹായം

11:23

തൃശ്ശൂര്‍ മൃഗശാല മാറ്റി സ്ഥാപിക്കാന്‍ 150 കോടി

11:23

വയനാടിനെ കാര്‍ബ്ബണ്‍രഹിത ജില്ലയാക്കാന്‍ പദ്ധതി

11:23

കാര്‍ബണ്‍ ബഹിര്‍ഗമനം തടയാന്‍ മരങ്ങള്‍ നടാന്‍ പദ്ധതി.

11:24

ത്രിതലപഞ്ചായത്ത്, നഗരസഭാ എന്നിവയ്ക്ക് 5000 കോടി

11:24

വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍ നിന്ന് കര്‍ഷകരെ സംരക്ഷിക്കാന്‍ 100 കോടി

11:25

കല്‍പ്പറ്റ മുന്‍സിപ്പാലിറ്റിയുടെ കുരങ്ങ് പുനരധിവാസ പദ്ധതിക്ക് 25 ലക്ഷം

11:25

സര്‍ക്കാര്‍ പ്രസ് നവീകരണത്തിന് 100 കോടി

11:26

പോലീസ് നവീകരണത്തിന് 40 കോടി , ദേശീയപദ്ധതിയില്‍ നിന്നും 20 കോടി വകയിരുത്തി

11:20

ജൂണ്‍ മാസത്തിലെ നികുതി വരുമാനത്തില്‍ 25 ശതമാനം വര്‍ധന

11:27

പുതിയ കോടതികള്‍ക്കായി 150 കോടി

11:27

കോഴിക്കോട് പിഎസ് സിയുടെ ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രം സ്ഥാപിക്കാന്‍ പത്ത് കോടി

11:28

ജൂണ്‍ മാസത്തില്‍ 19 ശതമാനം നികുതി വര്‍ധനയുണ്ടായി

11:28

അച്ചന്‍കോവില്‍ പിണറായി പുത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പുതിയ പോലീസ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കും

11:29

കുട്ടനാടില്‍ സമഗ്ര കുടിവെള്ളവികസന പദ്ധതി നടപ്പാക്കും

11:30

അഞ്ച് കോളേജുകളെ ഡിജിറ്റല്‍ കോളേജുകളാക്കി മാറ്റും
11:31

പൊതുസ്ഥലങ്ങളില്‍ മൂത്രപ്പുരകള്‍ സ്ഥാപിക്കാന്‍ 150 കോടി

11:32

തുണികളുടെ മൂല്യവര്‍ധിത നികുതി രണ്ട് ശതമാനം വര്‍ധിപ്പിച്ചു

11:33

നികുതി വരുമാനത്തില്‍ പ്രതീക്ഷിക്കുന്നത് 25 ശതമാനം വര്‍ധന

11:34

മഞ്ചേശ്വരത്തും മുത്തങ്ങയിലും ആധുനിക ഡാറ്റാ കളക്ഷന്‍ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ ഈ വര്‍ഷം തന്നെ സ്ഥാപിക്കും

11:35

ജിഎസ്ടി നടപ്പായാലും ചെക്ക് പോസ്റ്റുകള്‍ അടച്ചു പൂട്ടില്ല

11:36

പഴയ രേഖകള്‍ ആര്‍ക്കൈവ്‌സ് ചെയ്യും നികുതി ഓഫീസുകള്‍ നവീകരിക്കും രേഖകള്‍ ഡിജറ്റല്‍ രൂപത്തിലാക്കും

11:37

പരാതിപരിഹാരസെല്ലിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലും മൊബൈല്‍ ആപ്ലിക്കേഷനും ഉടന്‍ സജ്ജമാക്കും

11:38

ചരക്ക് സേവന നികുതി നടപ്പാക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ക്ക് തുടക്കമിടുന്നു, രണ്ടര കോടി ഇതിനായി മാറ്റിവച്ചു

11:39

2007ല്‍ ആവിഷ്‌ക്കരിച്ച ലക്കി വാറ്റ് മൊബൈല്‍ ഫോണിന്റെ സഹായത്തോടെ പുനരാവിഷ്‌ക്കരിക്കും

11:40
2007ല്‍ ആവിഷ്‌ക്കരിച്ച ലക്കി വാറ്റ് മൊബൈല്‍ ഫോണിന്റെ സഹായത്തോടെ പുനരാവിഷ്‌ക്കരിക്കും

11:41

ഉപഭോക്താകള്‍ക്ക് ബില്ലുകളും ഇന്‍വോയിസുകളും അയച്ചു തരാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വരും

11:42

മൂന്ന് വര്‍ഷത്തിനകം എല്ലാ ചെക്ക് പോസ്റ്റുകളും നവീകരിക്കും

11:43

വാണിജ്യനികുതി വകുപ്പിനെ ആധുനീകരിക്കും
11:44

വ്യാപാരികള്‍ക്ക് അക്രഡിറ്റേഷന്‍, നികുതി കൃത്യമായി അടയ്ക്കുന്നവര്‍ക്ക് ഗ്രീന്‍ കാര്‍ഡ്

11:45

ചെക്ക് പോസ്റ്റിലെ നടപടി ക്രമങ്ങള്‍ ലഘൂകരിക്കും

11:46

നികുതി സംബന്ധമായ നിര്‍ദേശങ്ങള്‍ നല്‍കാന്‍ സര്‍വ്വീസ് സെന്റെര്‍ ആരംഭിക്കും, ഇതിനായി മൊബൈല്‍ ആപ്ലിക്കേഷന്‍ സജ്ജമാക്കും

11:47

വ്യാപാരിക്ഷേമനിധി അംഗത്വം നിര്‍ബന്ധമാക്കും

11:48

വ്യാപാരി ക്ഷേമനിധിക്ക് ഗ്രാന്റ, ആനുകൂല്യങ്ങളും പരിഷ്‌കരിക്കും
11:49

തേങ്ങയുടെ താങ്ങുവില 25ല്‍ നിന്ന് 27ആയി ഉയര്‍ത്തി

11:50

ബസുമതി അരിയുടെ നികുതി വര്‍ധിപ്പിച്ചു
11:51

വെളിച്ചെണ്ണയ്ക്ക് അഞ്ച് ശതമാനം നികുതി. ഇതില്‍ നിന്നുള്ള വരുമാനം കേരകര്‍ഷകര്‍ക്ക്.

11:52

ബ്രാന്‍ഡഡ് റെസ്റ്റോറന്റുകളിലെ ബര്‍ഗ്ഗര്‍,പിസ്സ,പാസ്ത,തുടങ്ങിയ വിഭവങ്ങള്‍ക്ക് പതിനാല് ശതമാനം നികുതി

11:53

പ്ലാസ്റ്റിക് ഡിസ്‌പോസിബിള്‍ പ്ലേറ്റുകളുടെ നികുതി 20 ശതമാനം ആക്കി

11:54

പാക്കറ്റിലുള്ള ഗോതമ്പ് ഉത്പന്നങ്ങള്‍ക്ക് 5 ശതമാനം നികുതി

11:55

ദ്രവീകൃതവാതകം വാങ്ങുമ്പോള്‍ ഫാക്ട് കൊടുക്കുന്ന നികുതി തിരിച്ചു നല്‍കും

11:56

വെളിച്ചെണ്ണ, പാക്കറ്റ് ഗോതമ്പ് ഉത്പന്നങ്ങള്‍ എന്നിവയുടെ വില വര്‍ധിക്കും

11:57

മുന്‍സിപ്പല്‍ വേസ്റ്റ് ടാക്‌സ് എടുത്തു കളഞ്ഞു

11:58

അമ്പലപ്പുഴയില്‍ ആത്മഹത്യ ചെയ്ത വ്യാപാരിയുടെ നികുതി കുടിശ്ശിക എഴുതിത്തള്ളും

11:59

തുണിത്തരങ്ങള്‍, ഡിസ്‌പോസിബിള്‍ പ്ലേറ്റുകള്‍, ഗ്ലാസുകള്‍ എന്നിവയ്ക്ക് വില കൂടും

12:00

പിണറായി സര്‍ക്കാരിന്റെ പ്രഥമ ബജറ്റ് ധനമന്ത്രി തോമസ് ഐസക് നിയമസഭയുടെ മേശപ്പുറത്ത് വച്ചു.

Top