കേരള ബ്ലാസ്റ്റേഴ്സിന് ഇനി ഇടവേള; അടുത്ത മത്സരം 23 ന്

കൊച്ചി: ‘എന്റെ താരങ്ങളുടെ പ്രയത്നത്തിൽ അഭിമാനിക്കുകയാണ്. ഒരു പോയിന്റ് മാത്രം നേടാനേ സാധിച്ചുള്ളൂവെങ്കിലും ഞാൻ ഇതിനെ ജയമായാണു കാണുന്നത്’ – എടികെയ്ക്കെതിരെ വിജയം വന്നിട്ടും നിരാശയോടെ മടങ്ങിയ ബ്ലാസ്റ്റേഴ്സ് കോച്ച് എൽകോ ഷാട്ടോരിയുടെ പ്രതികരണമാണ് ഇത്‌.

ഇനി കേരള ബ്ലാസ്റ്റേഴ്സിന്റെ പോയിന്റ് പട്ടിക എടുക്കുകയാണെങ്കിൽ, കളിക്കാരെല്ലാം ഗുരുതരമായ പരുക്കിന്റെ പിടിയിലായിട്ടും ആറാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ്. ഇടവേളയ്ക്കു പിരിയുന്ന ലീഗിൽ ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം 23 ന് ബെംഗളൂരുവിനെതിരെ അന്നാട്ടിൽ നടക്കും. ഇതിനു മുൻപ് സന്ദേശ് ജിങ്കാനും ജിയാനി സൂയ്‌വർലൂണും ഒഴികെയുള്ളവർ ഫിറ്റ്നസ് വീണ്ടെടുക്കുമെന്നാണു പ്രതീക്ഷ.

പ്രമുഖ താരങ്ങൾ പരുക്കേറ്റു പുറത്തിരുന്നപ്പോൾ റാക്കിപ് ഉൾപ്പെടുള്ള യുവതാരങ്ങൾ മികച്ച പ്രകടനം തന്നെയാണ് കാഴ്ച്ച വച്ചത്.

Top