Kerala blasters

ന്യൂഡൽഹി:ആവേശം നിറഞ്ഞ മത്സരത്തിൽ ഡൽഹി ഡൈനമോസിനെ തകർത്ത് കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിൽ.

അധികസമയത്തേക്കും ഷൂട്ടൗട്ടിലേക്കും നീണ്ട മത്സരത്തിൽ 3–0 എന്ന സ്കോറിനാണ് ബ്ലാസ്റ്റേഴ്സ് ഡൽഹിയെ മറികടന്നത്. അത്ലറ്റിക്കോ ഡി കോൽക്കത്തയാണ് ഫൈനലിൽ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.

ഷൂട്ടൗട്ടിൽ ബ്ലാസ്റ്റേഴ്സിനായി ആദ്യ കിക്കെടുത്ത ഹൊസു പന്ത് ലക്ഷ്യത്തിലെത്തിച്ചു. അതേസമയം, മലൂദയുടെ കിക്ക് ക്രോസ് ബാറിനു മുകളിലൂടെ പറന്നു. ബ്ലാസ്റ്റേഴ്സിന്റെ രണ്ടാമത്തെ കിക്ക് അന്റോണിയോ ജർമൻ പാഴാക്കി.

പെലിസാരിയുടെ ഷോട്ടും ബാറിനു മുകളിലൂടെ പറന്നതോടെ ബ്ലാസ്റ്റേഴ്സിനു പ്രതീക്ഷയേറി. ബ്ലാസ്റ്റേഴ്സിനായി മൂന്നാം കിക്കെടുത്ത ബെൽഫോർട്ട് പന്ത് ലക്ഷ്യത്തിലെത്തിച്ചു.

ഡൽഹിയുടെ മൂന്നാം ഷോട്ട് ഗോൾകീപ്പർ സന്ദീപ് നന്ദിയുടെ കൈയിലേക്ക് അടിച്ചുകൊടുത്തപ്പോൾ നാലാം ഷോട്ട് ലക്ഷ്യത്തിലെത്തിച്ച് റഫീഖ് ബ്ലാസ്റ്റേഴ്സിനെ ഫൈനലിൽ എത്തിച്ചു.

Top