Kerala Blasters won

കൊച്ചി: കരുത്തനായ ഡൽഹി ഡൈനാമോസിനെ ഒരു ഗോളിന് കീഴ്പ്പെടുത്തി ഇന്ത്യൻ സൂപ്പർ ലീഗ് ആദ്യ പാദ സെമിയിൽ കേരളാ ബ്ലാസ്റ്റേഴ്സ് വിജയം കുറിച്ചു.

65–ാം മിനിറ്റിൽ കെര്വൻസ് ബെൽഫോർട്ടിന്റെ തകർപ്പൻ ഗോളിലാണ് ബ്ലാസ്റ്റേഴ്സ്സ് ലീഡ് നേടിയത്. സ്വന്തം പകുതിയിൽ നിന്നുള്ള ബെൽഫോർട്ടിന്റെ ഒറ്റയ്ക്കുള്ള മുന്നേറ്റമാണ് ഗോളിൽ കലാശിച്ചത്.

സെഡ്രിക് ഹെങ്ബാർത്തിൽ നിന്ന് പന്തു ലഭിക്കുമ്പോൾ സ്വന്തം പകുതിയിലായിരുന്നു ബെൽഫോർട്ട്.

കൂട്ടത്തോടെയെത്തിയ ഡൽഹി താരങ്ങളെ വകഞ്ഞുമാറ്റിയും പാസിനായി അലറിവിളിച്ച നേസനെ കൂസാതെയുമായിരുന്നു ബെൽഫോർട്ടിന്റെ അത്യുജ്വല മുന്നേറ്റം. സ്കോര് 1-0.

രണ്ടാം പാദ സെമി ബുധനാഴ്ച ഡൽഹിയിൽ നടക്കും

Top