മെർസലായി കേരള ബ്ലാസ്‌റ്റേഴ്‌സ് . . തകർപ്പൻ വിജയം നേടി മറുപടി

കൊച്ചി: കാത്തിരിപ്പിനൊടുവില്‍ ഐഎസ്എല്‍ സീസണില്‍ ആദ്യജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. നോര്‍ത്ത് ഈസ്റ്റിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് തകര്‍ത്തത്.

ഐഎസ്എല്‍ നാലാം സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിനായി മലയാളി താരം സി.കെ വിനീതാണ് ഗോള്‍ നേടിയത്. മത്സരത്തിന്റെ 24-ാം മിനിട്ടിലാണ് വിനീത് ഗോള്‍ നേടിയത്. മലയാളി താരം റിനോ ആന്റോയുടെ പാസിലായിരുന്നു സികെ വിനീതിന്റെ മനോഹര ഗോള്‍. ഒന്നാം പകുതി പൂര്‍ത്തിയായപ്പോള്‍ തന്നെ കേരളം ഒരു ഗോളിന് മുന്നിലായിരുന്നു.

സീസണിലെ കേരളത്തിന്റെ അഞ്ചാമത്തെ മത്സരമായിരുന്നു ഇന്നത്തേത്. മൂന്നു മത്സരങ്ങള്‍ സമനിലയില്‍ പിരിഞ്ഞപ്പോള്‍ ഗോവയോട് കേരളം 5-2 ന്റെ തോല്‍വി ഏറ്റുവാങ്ങിയിരുന്നു. ജയത്തോടെ അഞ്ചു മത്സരങ്ങളില്‍ ആറു പോയന്റുമായി ബ്ലാസ്റ്റേഴ്സ് ഏഴാം സ്ഥാനത്തേക്ക് മുന്നേറി. ഈ മാസം 22ന് ചെന്നൈയ്ന്‍ എഫ്സിക്കെതിരേയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മല്‍സരം.

Top