വിനീതും റെനോയും ഇല്ലാതെ കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ഹോം ഗ്രൗണ്ടില്‍

vineeth-rinto

കൊച്ചി: ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഹോം ഗ്രൗണ്ടില്‍ മത്സരത്തിന് ഇറങ്ങുമ്പോള്‍ വിജയ പ്രതീക്ഷ അധികമാണ്. ഹോം ഗ്രൗണ്ടില്‍ ഇതുവരെ പരാജയം നേരിട്ടിട്ടില്ല എന്നതാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആത്മവിശ്വാസത്തിന് കാരണം.

നിര്‍ണ്ണായകമായ ഇന്നത്തെ മത്സരത്തില്‍ മലയാളി താരങ്ങളായ സി.കെ.വിനീതും റിനോ ആന്റോയും ഉണ്ടാകില്ലായെന്ന തീരുമാനം ആരാധകരെ നിരാശയിലാക്കിയിരിക്കുകയാണ്. ആദ്യ ഇലവനില്‍ ബെര്‍ബറ്റോവിനും സ്ഥാനമില്ല.

ആറ് കളികളില്‍ ഒരു ജയം മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് നേടിയിരിക്കുന്നത്. ഏഴ് പോയിന്റുമായി എട്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ് .

എട്ട് കളികളില്‍ നിന്ന് പന്ത്രണ്ട് പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ബംഗ്ലൂരു. തുടര്‍ച്ചയായ രണ്ട് തോല്‍വികള്‍ക്കുശേഷമാണ് അവര്‍ ബ്ലാസ്റ്റേഴ്‌സിനെ നേരിടാനിറങ്ങുന്നത്.

Top