ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് ഒഡീഷ എഫ്‌സി എതിരാളികള്‍

ന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് ഒഡീഷ എഫ്‌സി എതിരാളികള്‍. ഒഡീഷയുടെ ഹോം ഗ്രൗണ്ടായ കലിംഗ സ്റ്റേഡിയത്തിലാണ് മത്സരം. പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് വിജയിച്ചാല്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാം. ഇതുവരെ 12 മത്സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്‌സ് എട്ട് മത്സരങ്ങളില്‍ വിജയിച്ചു. രണ്ട് വീതം മത്സരങ്ങളില്‍ സമനിലയും തോല്‍വിയുമുണ്ട്. 26 പോയിന്റാണ് ബ്ലാസ്റ്റേഴ്‌സിനുള്ളത്.

കലിംഗ സൂപ്പര്‍ കപ്പില്‍ റണ്ണേഴ്‌സ് അപ്പായ ഒഡീഷ ഐഎസ്എലില്‍ മൂന്നാം സ്ഥാനത്താണ്. 12 മത്സരങ്ങളില്‍ 7 മത്സരം വിജയിച്ച ഒഡീഷയ്ക്ക് 24 പോയിന്റാണുള്ളത്. ഈ കളി വിജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സിനെ മറികടന്ന് ഒഡീഷ രണ്ടാം സ്ഥാനത്തെത്തും.

ടീമിന്റെ കുതിപ്പില്‍ നിര്‍ണായക പങ്കുവഹിച്ച ക്വാമെ പെപ്ര പരുക്കേറ്റ് പുറത്തായത് ബ്ലാസ്റ്റേഴ്‌സിനു കനത്ത തിരിച്ചടിയാണ്. പെപ്ര പുറത്തായതോടെ ഗോകുലം കേരളയില്‍ വായ്പാടിസ്ഥാനത്തില്‍ കളിച്ചിരുന്ന നൈജീരിയന്‍ താരം ഇമ്മാനുവന്‍ ജസ്റ്റിനെ ബ്ലാസ്റ്റേഴ്‌സ് തിരികെവിളിച്ചിട്ടുണ്ട്. പരുക്കേറ്റ് പുറത്തായ അഡ്രിയാന്‍ ലൂണയ്ക്ക് പകരം ടീമിലെത്തിയ ലിത്വാനിയന്‍ താരം ഫെഡോര്‍ സെര്‍ണിച്ച് കളിക്കുമോ എന്നത് കണ്ടറിയണം.

Top