പ്രീസീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് കോവളം എഫ് സിയെ നേരിടും

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് പ്രീസീസണില്‍ ഒരു മത്സരം കൂടെ കളിക്കും. ഇന്ന് കേരള പ്രീമിയര്‍ ലീഗ് ക്ലബായ കോവളം എഫ് സിയെ ആകും കേരള ബ്ലാസ്റ്റേഴ്‌സ് നേരിടുക. ബ്ലാസ്റ്റേഴ്‌സിന്റെ പ്രീസീസണിലെ രണ്ടാം മത്സരമായിരിക്കും ഇത്. നേരത്തെ കേരള ബ്ലാസ്റ്റേഴ്‌സ് മഹാരാജാസ് കോളേജിനെ പ്രീസീസണ്‍ മത്സരത്തില്‍ തോല്‍പ്പിച്ചിരുന്നു. പനമ്പള്ളി നഗര്‍ ഗ്രൗണ്ടില്‍ ഇന്ന് വൈകിട്ട് 4 മണിക്ക് ആകും മത്സരം. സ്റ്റേഡിയത്തില്‍ ആരാധകര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.

കേരള ബ്ലാസ്റ്റേഴ്‌സ് ഡ്യൂറണ്ട് കപ്പിനായുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍. ഇനി ഒരാഴ്ച മാത്രമെ ബ്ലാസ്റ്റേഴ്‌സിന്റെ ഡ്യൂറണ്ട് കപ്പിലെ ആദ്യ മത്സരത്തിനായുള്ളൂ. അടുത്ത ദിവസങ്ങളില്‍ തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് ഡ്യൂറണ്ട് കപ്പിനായുള്ള തങ്ങളുടെ ടീം പ്രഖ്യാപിക്കും. ബ്ലാസ്റ്റേഴ്‌സിന്റെ മുഴുവന്‍ സ്‌ക്വാഡും അവസാന മൂന്ന് ആഴ്ചയില്‍ അധികമായി കൊച്ചിയില്‍ പരിശീലനം നടത്തുന്നുണ്ട്.

Top