ഐ.എസ്.എല്‍ ആദ്യ അങ്കത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഗോള്‍രഹിത സമനിലയില്‍

കൊച്ചി: ആവേശത്തിലായിരുന്ന മഞ്ഞപ്പടയെ നിരാശയിലാഴ്ത്തി ഐ.എസ്.എല്‍ നാലാം സീസണിലെ ആദ്യ അങ്കം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു.

ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിനും അത്‌ലറ്റികോ ഡി കൊല്‍ക്കത്തയ്ക്കും ഒരു ഗോള്‍ പോലും നേടാനായില്ല.

സന്ദേശ് ജിങ്കന്റെ നേതൃത്വത്തിലാണ് ബ്ലാസ്റ്റേഴ്സ് കളിക്കിറങ്ങിയത്. മലയാളി താരങ്ങളായ സി.കെ വിനീതും റിനോ ആന്റോയും ആദ്യ ഇലവനില്‍ ഇടംനേടിയിരുന്നു. ഒപ്പം കറേജ് പെകൂസണും ഇയാന്‍ ഹ്യൂമും ദിമിത്രി ബെര്‍ബറ്റോവും ആദ്യ ഇലവനിലുണ്ടായിരുന്നു.

അഞ്ചു വിദേശ താരങ്ങളും ആറു ഇന്ത്യന്‍ താരങ്ങളുമായി ബ്ലാസ്റ്റേഴ്സ് നിരയിലുണ്ടായിരുന്നത്. ജോര്‍ദി മൊണ്ടലിന്റെ നേതൃത്വത്തിലാണ് കൊല്‍ക്കത്ത സീസണിലെ ആദ്യ മത്സരം കളിച്ചത്.

Top