പൊരുതാനൊരുങ്ങി ബ്ലാസ്റ്റേഴ്‌സ്; ഇന്ന് ജംഷേദ്പൂര്‍ എഫ്‌സിക്കെതിരെ

ജംഷേദ്പൂര്‍: കേരള ബ്ലാസ്റ്റേഴ്സ് ജംഷേദ്പൂര്‍ എഫ്സിക്കെതിരെ തിങ്കളാഴ്ച കളത്തിലിറങ്ങും. ജംഷേദ്പുര്‍ ടാറ്റ സ്പോര്‍ട്‌സ് കോംപ്ലക്‌സ് സ്റ്റേഡിയത്തില്‍ രാത്രി 7.30ന് മത്സരം ആരംഭിക്കും. ഇത്തവണ ബ്ലാസ്റ്റേഴ്സിലെത്തിയ അനസ് എടത്തൊടിക ജംഷേദ്പൂരിനെതിരെ കളിക്കാനിറങ്ങിയേക്കും.

സസ്പെന്‍ഷന്‍ മൂലം ആദ്യ മൂന്നു മത്സരങ്ങളും കളിക്കാന്‍ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രതിരോധ ഭടന് കഴിഞ്ഞിട്ടില്ല. സന്ദേശ് ജിംഗാന്‍, ലാകിച്ച്-പെസിച്ച്, ലാല്‍റുത്താര, മുഹമ്മദ് റാകിബ് എന്നിവര്‍ പ്രതിരോധത്തില്‍ ഉണര്‍ന്നു കളിക്കുന്നുണ്ട്.

ഫിനിഷിങ്ങിലെ പോരായ്മയാണ് ബ്ലാസ്റ്റേഴ്സിന്റെ ദൗര്‍ബല്യം. മുന്നേറ്റനിരയില്‍ സ്റ്റോനോവിച്ച്-പോപ്ലാനിക്ക് സഖ്യത്തെ തിരികെ കൊണ്ടുവന്ന് ശക്തമാക്കാനാകും ജയിംസിന്റെ ശ്രമം.

Top