ഐഎസ്എല്‍; കേരള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് മത്സരം ഇന്ന് കൊച്ചിയില്‍

കൊച്ചി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് മത്സരം ഇന്ന് നടക്കും. കൊച്ചിയില്‍ വച്ച് വൈകീട്ട് 7.30നാണ് മത്സരം നടക്കുന്നത്. സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന് ഒരു ജയം മാത്രമാണ്‌ നേടാന്‍ സാധിച്ചിട്ടുള്ളൂ.

മിക്ക കളികളിലും തോല്‍വിയും സമനിലയുമാണ്‌ ബ്ലാസ്‌റ്റേഴ്‌സ് നേടിയിരുന്നത്. 10 കളികളിച്ച ബ്ലാസ്റ്റേഴ്സിന് 8 പോയന്റാണ് ഇതുവരെ നേടാന്‍ സാധിച്ചത്. ബ്ലാസ്റ്റേഴ്സിന്റെ പരാജയം ആരാധകരെ ഏറെ ദുഃഖത്തിലാഴ്ത്തുന്നതാണ്.

Top