ഐഎസ്എല്‍; ഒന്നാമതെത്താന്‍ കൊമ്പന്മാര്‍ ഇന്നിറങ്ങും, പോരാട്ടം എഫ്സി ഗോവയുമായി

എസ്എല്ലില്‍ ഇന്ന് കേരളാ ബ്ലാസ്റ്റേഴ്സ് – എഫ്സി ഗോവ പോരാട്ടം. രാത്രി ഏഴരയ്ക്ക് ഗോവയിലെ തിലക് മൈതാനിലാണ് മത്സരം. ഗോവയ്‌ക്കെചിരെ മൂന്ന് ഗോള്‍ വ്യത്യാസത്തില്‍ ജയിക്കാനായാല്‍ ബ്ലാസ്റ്റേഴ്സിന് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താം.

കഴിഞ്ഞ നാല് സീസണുകളിലും ഗോവയെ ബ്ലാസ്റ്റേഴ്സ് തോല്‍പ്പിച്ചിട്ടില്ല. എന്നാല്‍, നിലവിലെ ഫോമില്‍ മുന്‍തൂക്കം ബ്ലാസ്റ്റേഴ്സിന് തന്നെയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂന്ന് മത്സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്സ് രണ്ടിലും ജയിച്ചപ്പോള്‍ ഒരെണ്ണം സമനിലയായി. ടീമൊന്നടങ്കം ആക്രമിക്കുകയും ഒരുമിച്ച് പ്രതിരോധിക്കുകയും ചെയ്യുന്ന പരിശീലകന്‍ വുകൊമനോവിച്ചിന്റെ തന്ത്രം ലക്ഷ്യം കാണുന്നുണ്ട്.

അതേസമയം, തുടര്‍തോല്‍വികള്‍ക്ക് ശേഷം വിജയവഴിയില്‍ തിരികെയെത്തിയ ഗോവ എടികെയ്ക്കെതിരായ തോല്‍വിയോടെയാണ് 2021 അവസാനിപ്പിച്ചത്. 16 ഗോളുകള്‍ വഴങ്ങിയ പ്രതിരോധ നിര പിടിച്ചു നിന്നില്ലെങ്കില്‍ ഗോവയ്ക്ക് ഇന്നും ജയിക്കാനാകില്ല. 8 കളികളില്‍ നിന്ന് 13 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് പട്ടികയില്‍ 5-ാം സ്ഥാനത്താണെങ്കില്‍ അത്രയും മത്സരങ്ങളില്‍ നിന്ന് 8 പോയിന്റുമായി ഗോവ പട്ടികയില്‍ 9-ാം സ്ഥാനത്താണ്.

Top