ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സും ചെന്നൈയിന്‍ എഫ് സിയും ഇന്ന് നേര്‍ക്കുനേര്‍

Kerala Blasters

ചെന്നൈ: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സും ചെന്നൈയിന്‍ എഫ് സിയും ഇന്ന് നേര്‍ക്കുനേര്‍. എട്ട് കളിയില്‍ ഒറ്റ ജയത്തോടെ നാല് പോയിന്റ് മാത്രമുള്ള ചെന്നൈയിന്‍ ഒന്‍പതാം സ്ഥാനത്താണ്. ഇന്ന് തോറ്റാല്‍ നിലവിലെ ചാമ്പ്യന്‍മാരുടെ പ്ലേ ഓഫ് സാധ്യത ഏറക്കുറെ അവസാനിക്കും. വൈകിട്ട് ഏഴരയ്ക്ക് ചെന്നൈയിലാണ് മത്സരം.

എട്ട് കളിയില്‍ ഏഴ് പോയിന്റുള്ള ബ്ലാസ്റ്റേഴ്‌സിന്റെ നിലയും ഭേതമല്ല. ഏഴാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്‌സിനും അവസാന നാലിലേക്ക് പ്രതീക്ഷ നീട്ടാന്‍ ജയം അനിവാര്യമാണ്.

Top