വിജയം ആവർത്തിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ്

kerala blasters1

വിജയമാവർത്തിക്കാൻ പുതിയ തന്ത്രങ്ങളുമായെത്തുന്ന ബ്ലാസ്റ്റേഴ്സ് ഐഎസ്എലിൽ ഇന്ന് ഒഡീഷ എഫ്സിയെ നേരിടും. 8 കളിയിൽ 6 പോയിന്റുമായി 9–ാം സ്ഥാനത്താണു ബ്ലാസ്റ്റേഴ്സ്. ടീമിനൊപ്പം പരിശീലനത്തിന് ഇറങ്ങിയെങ്കിലും ഗാരി ഹൂപ്പർ കളിക്കുന്ന കാര്യം സംശയമാണെന്നു കോച്ച് സൂചിപ്പിക്കുന്നു.

ഇംഗ്ലിഷ് പരിശീലകൻ സ്റ്റുവർട്ട് ബാക്സ്റ്ററിനു കീഴിലെത്തുന്ന ഒഡീഷയ്ക്കും വിജയമല്ലാതൊരു പോംവഴിയില്ല. ഡിയേഗോ മൗറീസിയോ, മാർസെലീഞ്ഞോ, മാനുവൽ ഓൻവു തുടങ്ങിയവരെ ആക്രമണത്തിനിറക്കുന്ന ഒഡീഷ ആദ്യജയത്തിന്റെ അന്വേഷണത്തിലാണ്.

Top