സ്പാനിഷ് മിഡ്ഫീല്‍ഡറെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്

രാധകര്‍ക്ക് ആവേശം പകര്‍ന്ന് സ്പാനിഷ് മിഡ്ഫീല്‍ഡര്‍ മാരിയോ അര്‍ക്വസ് കേരള ബ്ലാസ്റ്റേഴ്സിലേയ്ക്ക്. ഇതോടെ ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ ഏറെ നാളത്തെ ആഗ്രഹമാണ് സാധ്യമായിരിക്കുന്നത്.

സ്പാനിഷ് താരമായ അര്‍ക്വസ് വിയ്യാറയല്‍ അക്കാദമിയിലൂടെയാണ് ഫുട്‌ബോള്‍ രംഗത്തെത്തിയത്. ഏഴ് വര്‍ഷം സ്‌പെയിനില്‍ കളിച്ചതിന് ശേഷമാണ് അര്‍ക്വസ് കഴിഞ്ഞ സീസണില്‍ ജംഷഡ്പൂരില്‍ എത്തിയത്.

കഴിഞ്ഞ ഐ.എസ്.എല്‍ സീസണില്‍ ജംഷഡ്പൂര്‍ എഫ്.സിയുടെ താരമായിരുന്ന മാരിയോ അര്‍ക്വസ് അവര്‍ക്ക് വേണ്ടി 18 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. മുന്‍ പി എസ് ജി താരം ബാര്‍ത്തലോമ്യൂ ഒഗ്ബെച്ചിയേയും കേരളാ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിരുന്നു.

Top