ഡൽഹി ഡൈനാമോസ് താരത്തെ സ്വന്തമാക്കി കേരളാ ബ്ലാസ്റ്റേഴ്‌സ്

ൽഹി ഡൈനാമോസ് താരം ജിയാന്നി സുയിവർലൂൺ ഇനി കേരളാ ബ്ലാസ്റ്റേഴ്‌സിന് സ്വന്തം. ഡച്ച് ഡിഫൻഡറായ സുയിവർലൂണുമായി കേരള ബ്ലാസ്റ്റേഴ്‌സ് കരാറിൽ എത്തി. എന്നാൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇത്‌ ഔദ്ദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

ഡൽഹി ഡൈനാമോസിനു വേണ്ടി കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം കാഴ്ചവെച്ചതാണ് ജിയാന്നിയെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സിനെ പ്രേരിപ്പിച്ചത്‌. ജിയാന്നി കഴിഞ്ഞ സീസണിൽ ഡൽഹിക്കു വേണ്ടി 17 മത്സരങ്ങൾ കളിച്ചിരുന്നു. ഇതിൽ രണ്ട് ഗോളുകളും സ്വന്തമാക്കി. 32കാരനായ സുയിവർലൂൺ ഇംഗ്ലീഷ് ക്ലബായ വെസ്റ്റ് ബ്രോം, ഇപ്‌സിച് ടൗൺ, ഡച്ച് ക്ലബായ ഫെയനൂർഡ് എന്നിവയ്ക്ക് വേണ്ടി നേരത്തെ കളിച്ചിട്ടുണ്ട്.

Top