ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ ആശങ്കയില്‍;സൂപ്പര്‍ താരം അനസ് ഇനി എ ടി കെയിലെ താരം

കേരളാബ്ലാസ്റ്റേഴ്‌സിന്റെ മലയാളി സൂപ്പര്‍ താരം അനസ് എടത്തൊടിക ടീം വിടുന്നു എന്ന് റിപ്പോര്‍ട്ട്. താരം ടീമില്‍ നിന്ന് പോകുന്നു എന്ന വാര്‍ത്ത ബ്ലാസ്റ്റേഴ്സ് ആരാധകരെ ഏറെ നിരാശപ്പെടുത്തിയിരിക്കുകയാണ്.കൊല്‍ക്കത്ത ക്ലബ്ബായ എ ടി കെയിലേക്കാണ് താരം പോകുന്നതെന്നാണ് സൂചന.

ഈ വര്‍ഷം ജനുവരിയില്‍ നടന്ന ഏഷ്യാകപ്പില്‍ ഇന്ത്യ പുറത്തായതിന് പിന്നാലെ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ച അനസ് ഈ മാസം ദേശീയ ടീമിലേക്ക് തന്റെ തിരിച്ചുവരവ് പ്രഖ്യാപിച്ചിരുന്നു.ഇന്റര്‍കോണ്ടിനന്റല്‍ കപ്പിനുള്ള ഇന്ത്യന്‍ സാധ്യതാ ടീമില്‍ ഉള്‍പ്പെട്ട താരം പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ചിന്റെ ക്ഷണം സ്വീകരിച്ചാണ് ഇന്ത്യന്‍ ദേശീയ ടീമിലേക്ക് തിരിച്ചെത്തുന്നത്.

ഇന്റര്‍കോണ്ടിനന്റല്‍ കപ്പിനു മുന്നോടിയായി ജൂണ്‍ 25 മുതല്‍ ആരംഭിക്കുന്ന പരീശിലന ക്യാമ്പിലേക്കാണ് താരം എത്തുന്നത്. ജൂലൈ ഏഴ് മുതല്‍ 19 വരെയാണ് ഇന്റര്‍കോണ്ടിനന്റല്‍ കപ്പ്. അനസ് ഉള്‍പ്പെടെ നാല് മലയാളികളാണ് ടീമിലുള്ളത്. ഏഷ്യന്‍ കപ്പില്‍ ഇന്ത്യക്കേറ്റ തിരിച്ചടിക്ക് പിന്നാലെയാണ് അനസ് വിരമിച്ചത്.

Top