സൂപ്പര്‍താരത്തെ വില്‍ക്കാനൊരുങ്ങി ബ്ലാസ്റ്റേഴ്‌സ്; ആരും വാങ്ങിയില്ലെങ്കില്‍ ഫ്രീ ഏജന്റാക്കും

blasters

കൊച്ചി: മോശം പരിശീലനത്തെ തുടര്‍ന്ന് കോച്ച് ഡേവിഡ് ജെയിംസിനെ പുറത്താക്കിയതിന് പിന്നാലെ കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് തങ്ങളുടെ ടീമിലെ പ്രമുഖ താരങ്ങളെ പുറത്താക്കാന്‍ ഒരുങ്ങുന്നു. ടീമിലെ പല പ്രമുഖ താരങ്ങളെയും മറ്റു ക്ലബുകള്‍ക്ക് വാഗ്ദാനം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സ് റിലീസ് ചെയ്യാന്‍ ശ്രമിക്കുന്നത് ക്യാപ്റ്റന്‍ ജിങ്കന്‍ ഉള്‍പ്പെടെ ഉള്ള താരങ്ങളെ ആണെന്നാണ് പുറത്തു വരുന്ന വിവരം. കേരള ബ്ലാസ്റ്റേഴ്‌സുമായി ദീര്‍ഘകാല കരാര്‍ ഉള്ള താരമാണ് ജിങ്കന്‍. പല വന്‍ ഓഫറുകള്‍ വന്നിട്ടും കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം തന്നെ നില്‍ക്കാന്‍ തീരുമാനിച്ചതാരത്തെ ഇപ്പോള്‍ ക്ലബ് കൈവിടാന്‍ ശ്രമിക്കുന്നത് മാനേജ്‌മെന്റുമായി ജിങ്കന്‍ ഉടക്കിയതിനാലാണെന്നാണ് പുറത്തുവരുന്ന വിവരം.

ജിങ്കനെ വില്‍ക്കാനായി ഐഎസ്എല്ലിലെ മൂന്നോളം ക്ലബുകളെ കേരള ബ്ലാസ്റ്റേഴ്‌സ് സമീപിച്ചതായാണ് അറിയുന്നത്. ആരും വാങ്ങുന്നില്ല എങ്കില്‍ ജിങ്കനുമായി സംസാരിച്ച് കരാര്‍ അവസാനിപ്പിച്ച് താരത്തെ ഫ്രീ ഏജന്റ് ആക്കാനും കേരള ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നുണ്ട്. ജിങ്കനെ മാത്രമല്ല സി കെ വിനീത്, ധീരജ് സിംഗ് എന്നിവരെയും കേരള ബ്ലാസ്റ്റേഴ്‌സ് റിലീസ് ചെയ്‌തേക്കും എന്നും വാര്‍ത്തകളുണ്ട്.

Top