കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഉടമ നിമഗദ പ്രസാദ് അറസ്റ്റിലെന്ന് സൂചന

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഉടമയായ നിമഗദ പ്രസാദ് അറസ്റ്റിലായെന്ന് റിപ്പോര്‍ട്ട്. തെലുഗു മാധ്യമങ്ങളാണ് വാര്‍ത്ത പുറത്ത് വിട്ടത്. സെര്‍ബിയയില്‍ ഉള്ള പ്രസാദ് അവസാന രണ്ട് ദിവസമായി ബെല്‍ഗ്രേഡ് പൊലീസിന്റെ കസ്റ്റഡിയിലാണെന്നാണ് സൂചന.

സെര്‍ബിയയില്‍ ഉള്ള ബിസിനസ് ഇടപാടുകളില്‍ പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് പ്രസാദിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സെര്‍ബിയയില്‍ വിനോദ സഞ്ചാരത്തിന് എത്തിയപ്പോഴായിരുന്നു അറസ്റ്റ്. ബന്ധുമിത്രാദികളും മറ്റും അദ്ദേഹത്തിന്റെ മോചനത്തിനായി വിദേശകാര്യ വകുപ്പിനെ സമീപിച്ചിരിക്കുകയാണിപ്പോള്‍.

Top