ഓഗ്‌ബെച്ചെ ബ്ലാസ്റ്റേഴ്‌സില്‍ തുടരും; കുപ്പായത്തിലും മുദ്രയിലും മാറ്റംവരില്ല

കേരള ബ്ലാസ്റ്റേഴ്‌സ് ഉടമയായി നിമ്മഗഡ്ഡ പ്രസാദ് തന്നെ തുടരും. ബ്ലാസ്റ്റേഴ്‌സില്‍ വിദേശ നിക്ഷേപം തല്‍ക്കാലമില്ലെന്നാണ് റിപ്പോര്‍ട്ട്.

സ്റ്റാര്‍ സ്‌ട്രൈക്കര്‍ ബര്‍തലോമ്യോ ഓഗ്‌ബെച്ചെയും ടീമിലുണ്ടാകും സെര്‍ബിയയില്‍നിന്നുള്ള ഫുട്‌ബോള്‍ നിക്ഷേപകരുമായുള്ള ചര്‍ച്ചകള്‍ ഫലംകണ്ടില്ലെന്നാണു ലഭിക്കുന്ന സൂചനകള്‍.

ബ്ലാസ്റ്റേഴ്‌സ് ടീം കുപ്പായത്തിലും മുദ്രയിലും മാറ്റംവരുമെന്ന അഭ്യൂഹങ്ങള്‍ക്കാണ് ഇതോടെ അവസാനമായത്.

Top