ഇനി കളിമാറും; ഐ ലീഗിലെ സൂപ്പര്‍ ഗോള്‍ കീപ്പറെ ടീമിലെത്തിച്ച് ബ്ലാസ്റ്റേഴ്‌സ്

Kerala blasters

കൊച്ചി: പഴയ പേരും പ്രതാപവും തിരിച്ചു പിടിക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് മലയാളികളുടെ സ്വന്തം കേരളാ ബ്ലാസ്റ്റേഴ്‌സ്. അതിന്റെ ഭാഗമായി വിവിധ ക്ലബുകളിലെ മികച്ച കളിക്കാരെ ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബ്ലാസ്റ്റേഴ്‌സിപ്പോള്‍. ഇത്തവണ ഐ ലീഗ് സീസണിലെ ഏറ്റവും മികച്ച ഗോള്‍ കീപ്പറായി തെരഞ്ഞെടുക്കപ്പെട്ട ബിലാല്‍ ഖാനെ ക്ലബിലെത്തിച്ചിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്. റിയല്‍ കശ്മീര്‍ ഗോള്‍കീപ്പറെ രണ്ടുവര്‍ഷ കരാറിനാണ് ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചത്. നേരത്തേ, ഗോകുലം കേരളയുടെ ഗോളിയായിരുന്നു മുംബൈ സ്വദേശിയായ ബിലാല്‍ ഖാന്‍.

ഗോകുലത്തില്‍ നിന്ന് പൂനെ സിറ്റിയിലേക്ക് മാറിയ ബിലാല്‍ വായ്പാ അടിസ്ഥാനത്തിലാണ് ഈ സീസണില്‍ റിയല്‍ കശ്മീരിനായി കളിച്ചത്. തുടന്ന് സീസണിലെ എല്ലാ മത്സരങ്ങളിലും റിയല്‍ കശ്മീരിന്റെ ഗോള്‍വലയം കാത്തത് ഇരുപത്തിയഞ്ചുകാരനായ ബിലാല്‍ ആയിരുന്നു.

Top