കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സ്‌ട്രൈക്കര്‍; ജോഷുവ സോട്ടിരിയോ കൊച്ചിയിലേക്ക്

കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ പുതിയ സ്‌ട്രൈക്കര്‍ ജോഷുവ സോട്ടിരിയോ ഇന്ന് കൊച്ചിയില്‍ എത്തി ബ്ലാസ്റ്റേഴ്‌സിനൊപ്പം ചേരും. താരം ഇന്ത്യയിലേക്ക് പുറപ്പെട്ടതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചു. ഇതാദ്യമായാണ് ഓസ്‌ട്രേലിയക്ക് പുറത്ത് അദ്ദേഹം കളിക്കുന്നത്. ഇന്ത്യന്‍ താരങ്ങള്‍ കഴിഞ്ഞ രണ്ടൂ ദിവസങ്ങളായി കൊച്ചിയില്‍ എത്തി തുടങ്ങിയിട്ടുണ്ട്. പരിശീലക സംഘവും ഇന്നലെ കൊച്ചിയില്‍ എത്തി. ഇന്ന് മുതല്‍ ടീം പരിശീലനം പുനരാരംഭിക്കുന്നുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയില്‍ 2025 വരെ നീണ്ടു നില്‍ക്കുന്ന രണ്ട് വര്‍ഷത്തെ കരാറിലാണ് ജോഷുവ എത്തിയിട്ടുള്ളത്. എ-ലീഗില്‍ 166 മത്സരങ്ങള്‍ കളിച്ചിട്ടുള്ള സോട്ടിരിയോ പ്രസ്തുത കാലയളവില്‍ 27 ഗോളുകളും 10 അസിസ്റ്റുകളും സംഭാവന ചെയ്തിട്ടുണ്ട്.

വിംഗറായും സ്‌ട്രൈക്കറായും കളിക്കാന്‍ കഴിവുള്ള താരമാണ്. കഴിഞ്ഞ സീസണില്‍ ആയിരുന്നു ന്യൂകാസില്‍ ജെറ്റ്‌സില്‍ എത്തിയത്. അതിനു മുന്‍പ് വില്ലിങ്ടണ്‍ ഫീനിക്‌സില്‍ ആയിരുന്നു. അവിടെ മൂന്ന് വര്‍ഷത്തോളം താരം കളിച്ചു. വെസ്റ്റേണ്‍ സിഡ്‌നി സാന്‍ഡേഴ്‌സിനായും കളിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയയുടെ അണ്ടര്‍ 23, അണ്ടര്‍ 21 ടീമുകളുടെ ഭാഗമായിട്ടുമുണ്ട്.

Top